2011, ജനുവരി 11, ചൊവ്വാഴ്ച

എന്‍റെ ദൈവത്തിന്‍റെ സ്വന്തം നാട്.....



ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തിയപ്പോള്‍ തന്നെ മനസ്സ്‌ പട പാടാന്ന് ഇടിക്കാന്‍ തുടങ്ങി.. കാരണം മറ്റൊന്നുമല്ല.... നംബോലനു വൈദ്യര്‍ ശക്തി മരുന്ന് ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു വലിയ ചീട്ടുപോലെ വീട്ടിലേക്ക്‌ വേടിക്കാന്‍ ഉമ്മ പറഞ്ഞ സാധനങ്ങള്‍ പാക്ക്‌ ചെയ്തപ്പോള്‍ എമിറേറ്റ്‌സ്‌ ഫ്ലൈറ്റില്‍ അവര്‍ നിര്‍ദ്ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ ആയിരുന്നു സാധനങ്ങളുടെ തൂക്കം..... വെള്ള ഷര്‍ട്ടും അടിപൊളി ജീന്‍സും ഇട്ടപ്പോള്‍ ഏതോ ഒരു വെദേശിയാണ് എന്നോ മറ്റോ വിചാരിച്ചാവണം, അവര്‍ അത് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല വേഗം തന്നെ ബോഡിപാസും തന്ന് എന്നെ ഒരു മൂലക്ക് പിടിച്ചിരുത്തി... അഹങ്കാരം കൊണ്ടു പറയുകയാണ്‌ എന്ന് തോന്നരുത്‌... സുന്ദരികളായ എയര്‍ഹോസ്റ്റസ്കളുടെ കൊല്ലണ നോട്ടം ആണ് ഫ്ലൈറ്റിനകത്ത് എനിക്ക് സഹിക്കാന്‍ കഴിയാഞ്ഞത്.... എന്തോ എന്റെ ഭാഗ്യം കൊണ്ടാണോ അതോ ഇനി ദുബായുടെ കഷ്ടകാലം തീര്‍ന്നത്കൊണ്ടാണോ മറ്റോ തിങ്കളാഴ്‌ച രാവിലെ 8:30 AM ന് എമിറേറ്റ്സ് ഫ്ലൈറ്റ്‌ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിലംതൊട്ടു... എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ എല്ലാ പ്രവാസികള്‍ക്കും ഉണ്ടാകുന്ന ഒരു പ്രത്യേക ആനന്ദം ഈ വിരല്‍ത്തുമ്പിനും ഉണ്ടായി... ഉമ്മ പറഞ്ഞ് വിട്ട വീട്ടിലെ കാറില്‍ അനിയനുമായി ഒരു ദീര്‍ഘയാത്ര.... അതില്‍ ഞാന്‍ കണ്ട കേരളത്തിന്‍റെ യഥാര്‍ത്ഥ കാഴ്ച്ച കേരളത്തില്‍ ഉള്ളവരും ഇപ്പോള്‍ വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്കും ടെഡിക്കേറ്റ് ചെയ്യുന്നു.....

ബിഗ്‌ ബി എന്ന സിനിമയില്‍ മമ്മുക്ക പറഞ്ഞതിനോട് തീര്‍ത്തും യോചിക്കാന്‍ കഴിയാത്ത ഒരു അഭിപ്രായം ആണ് എനിക്ക് കൊച്ചിയെപ്പറ്റി പറയാന്‍ ഉള്ളത്... വിരല്‍ത്തുമ്പ് പഴയ വിരല്‍ത്തുമ്പല്ല പക്ഷെ കൊച്ചി പഴയ കൊച്ചി തന്നെയാണ്... കൊച്ചിക്കാരും മമ്മുക്കയും ക്ഷമിക്കണം.... ഇന്നും കൊച്ചിയുടെ സുഗന്ധത്തിന് ഒരു മാറ്റവുമില്ല.... വണ്ടിയില്‍ അനുജന്‍ ഇട്ട എ സി ഓഫ് ചെയ്തു നാടിന്‍റെ മണം ഒന്നാസ്വതിക്കാന്‍ അറിയാതെ വിന്‍ഡോ തുറന്നതാണ്... ഹൌ എന്താ ദുര്‍ഗന്ധം!!!... ഇന്ന് കേരളത്തില്‍ വിദേശികള്‍ പ്രധാനമായും വന്നിറങ്ങുന്ന സ്ഥലം ആണ് കൊച്ചി... ആ കൊച്ചിയുടെ മണം ആണ് ഞാന്‍ മുകളില്‍ വിവരിച്ചത്... ഒരുപക്ഷെ വന്ന വിദേശികള്‍ കേരളത്തിന്‍റെ സ്വന്തം ബ്രാന്റ് അംബാസഡര്‍ നമ്മുടെ പരശ്ശുരാമനെ തെറിവിളിച്ചാവും മിക്യവാറും കേരളം വിടുന്നുണ്ടാകുക.....

പിന്നെ പ്രധാനമായും എന്റെ ശ്രദ്ധചെന്നത് കേരളത്തിലെ റോഡുകളിലാണ്.... ഇപ്പഴും ഒരു മാറ്റവും ഇല്ലന്നേ..... ആ പഴയ കുഴിയുടെ വലുപ്പം കുറച്ച് കൂട്ടി എന്നല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി..... ചിലയിടങ്ങളില്‍ ചെറിയ കുഴികള്‍ പഞ്ചര്‍ അടച്ചു എന്നല്ലാതെ കേരളത്തിലെ റോഡുകള്‍ ഇന്നും അതിനു മധുരപ്പതിനേഴ് തന്നെയാണ്..... ജനപ്രിയ മുഖ്യമന്ത്രി സഖാവ് നായനാര്‍ പറഞ്ഞത് ഓരോ ഘട്ടറില്‍ ഞാന്‍ ചാടുമ്പോള്‍ ഓര്‍ത്തുകൊണ്ടിരുന്നു..... ഗള്‍ഫിലെ പോയാല്‍ അവിടുത്തെ റോട്ടില്‍ ചോറിട്ട് തിന്നാത്രേ.... അദ്യെഹത്തിന്‍റെ അനുയായികളായ മിക്യ കമ്മ്യൂണിസ്റ്റ് പടുക്കളും അത് ഒരു കോമഡിയി കണ്ടപ്പോളും എനിക്ക് അത് മറ്റൊരു രീതിയില്‍ ആണ് തോന്നിയത്... അദ്യെഹത്തിന് ശേഷം വരാന്‍പോകുന്ന ആളുകള്‍ ഇപ്പറഞ്ഞ പോക്രിത്തരങ്ങളൊക്കെ ചെയ്യും എന്നോ മറ്റോ അദ്യേഹം മുന്‍കൂട്ടി കണ്ടിരിക്കാം.... ആ....എനിക്കറിയാമ്മേലേ.........

ചാലക്കുടി കഴിഞ്ഞ് തൃശൂരിലേക്ക് വരുമ്പോള്‍ പണി തീരാത്ത ഒരു ബ്രിഡ്ജ് കണ്ടപ്പോളാണ് ഈ കേരളത്തിലെ ഭരാണിധികാരികളോട് ഒരുതരം പുച്ഛം തോന്നിയത്.... കാരണം ഇക്കഴിഞ്ഞ പത്ത് വര്ഷം ഒന്നും ചെയ്യാതെ ഒരു വലിയ സ്മാരകം കാണക്കെ ഇപ്പോഴും ഒരു ഭീകരകൊണ്ഗ്രീറ്റ്‌ ശില്‍പം കണക്കെ തലയിടുപ്പോഴേ നില്‍ക്കുന്നുണ്ട്... ഈ ഭരണാധികാരികള്‍ എന്താണ് ഈ കേരളത്തിന്വേണ്ടി ചെയ്യുന്നത്? എന്ന് എനിക്ക് തോന്നിപ്പോകുന്നതായിരുന്നു ഇക്കാഴ്ച്ച.... കഷ്ടം!!... ആ!! വോട്ട് ബാങ്ക് ഫില്‍ ആക്കാന്‍ നോട്ടോട്ടം ഓടുന്ന ഇവര്‍ക്കൊക്കെ എവിടെയാ ജനങ്ങളുടെ വേദന കണ്ടെത്താന്‍ സമയം അല്ലെ?.... മ് അതിനൊക്കെ പറ്റിയ ആളുകളാണല്ലോ കേരളത്തിന്‍റെ കഴുതകള്‍ എന്ന് വിളിക്കുന്ന പൊതുജനം.... ഹര്‍ത്താലും ബന്ദും ഇത്ര നാന്നായി ആഘോഷിക്കുന്ന ഒരു ജനതയെ നമ്മളൊക്കെ മഷിയിട്ട് നോക്കിയാല്‍ കണ്ട് കിട്ടുമോ???.......അതാണ്‌.....

തൃശൂര്‍ കണ്ടപ്പോള്‍ ആണ് സത്യത്തില്‍ കണ്ണുനിറഞ്ഞത്..... ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ തേട്ടിവന്നു.....കൌമാരക്കാരനായ പഴയ വിരല്‍ത്തുമ്പിന്‍റെ കാല്‍സ്പര്‍ശം പതിഞ്ഞ എന്‍റെ തൃശുവപ്പെരൂര്‍.... ആ റൌണ്ടും സാഹിത്യ അക്കാദമിയും ശക്തന്‍തമ്പുരാന്‍ ബസ്റ്റാനറും രാഗം തീയ്യറ്ററും എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും.... ഏതോ തീപ്പെട്ടിക്കൊള്ളി പാര്‍ട്ടിയുടെ ഒരു പാര്‍ട്ടിയുടെ ചെറിയ ജാത കാണാന്‍ ഇടയായി എന്നതൊഴിച്ചാല്‍ തൃശൂരിന് ഒരു മാറ്റവും ഇല്ല....വീട്ടിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞ് വരുന്നതുപോലെ എനിക്ക് തോന്നി....അതിലും ഏറ്റവും രസകരം തൃശൂരിലെ ബിവറേജ് കോര്‍പ്പറേഷന് മുന്‍പിലെ ക്യൂ കണ്ടിട്ടാണ്...വിദേശികള്‍ പോലും നാണിച്ച് പോകുന്ന രീതിയിലാണ് വളരെയധികം അച്ചടക്കം പാലിച്ചുള്ള കുടിയന്‍മാരുടെ ഒരു നീണ്ട ക്യൂ...കേരളീയന്‍ ഇന്നും അവന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരേ ഒരു കാര്യം ഒരുപക്ഷെ ഇതുമാത്രം ആകാം....

അങ്ങിനെ സ്വന്തം നാട്ടില്‍ കയറി....വീടിന്റെ അടുത്തുവരെ ടാറിട്ടതു കണ്ടപ്പോള്‍ ഒരു ചെറിയ സന്തോഷം തോന്നി.... നാട്ടിലുള്ള കുറച്ച് നല്ല ചെറുപ്പക്കാരുടെ ചിന്താഗതിയുടെ മാറ്റം എന്‍റെ പഞ്ചായത്തിന്‍റെ ഭരണത്തെത്തന്നെ മാറിക്കളഞ്ഞിരിക്കുന്നു.... ഒരു പക്ഷെ അതാവാം ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്നെനിക്ക് തോന്നി.... മാറ്റം അനിവാര്യം എന്ന മുഖമുദ്രയോടുകൂടിയ ഈ ഒരു തീരുമാനത്തെ എന്‍റെ നാട്ടിലെ നല്ലവരായ ചെറുപ്പക്കാരെ ഞാന്‍ ആദ്യം തന്നെ പ്രശംസിക്കട്ടെ......നാട്ടിലെ ആളുകളുടെ ചിന്താഗതിയിലും ചെറിയതോതിലുള്ള മാറ്റങ്ങള്‍ എനിക്ക് ഫീല്‍ ചെയ്തു....ഒരു പക്ഷെ ഇതൊരു നല്ല തുടക്കമാകാം.... അങ്ങിനെത്തന്നെയാകട്ടെ എന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുന്നു.....

നല്ല തണുപ്പില്‍നിന്ന് കേരളത്തിലെ ചൂടിലേക്ക് വന്ന ഈ വിരല്‍ത്തുമ്പ് ആകെ പെട്ട്പോയിട്ട് ഇരിക്കുകയാണ്..... ഇവിടെയാണേല്‍ ഭയങ്കര പുഴുക്കം.... മേലാകെ പൊള്ളുന്നത് പോലെ തോന്നുന്നു.... കാലാവസ്ഥയില്‍തന്നെ ആകെക്കൂടി ഒരു മാറ്റം.... ഹരിതകേരളം എന്ന ഒരു പേര് മാത്രമേ ഇപ്പറഞ്ഞ കേരളത്തിന് ഉള്ളൂ....ജനുവരിയിലെ ആ തണുപ്പൊന്നും എനിക്ക് തോന്നിയില്ല... ആ!! കുറേക്കാലത്തിന് ശേഷം നാട്ടിലേക്ക്‌ വന്നതെല്ലേ ഇനി ഇതുമായി അങ്ങ് പൊരുത്തപ്പെട്ട് പോകുകതന്നെ..... ഹല്ല പിന്നെ.....

(ഇതൊരു യാത്രാവിവരണം മാത്രം ആണ്... എനിക്കറിയാം ഇന്നത്തെ പോസ്റ്റിനു ഒരു ഗുമ്മില്ല എന്ന്.... ഒരു സുഖച്ചികില്‍സക്ക് ശേഷം വരും ദിവസങ്ങളില്‍ വിരല്‍ത്തുമ്പ് വീണ്ടും തിരിച്ച് വരും.... അത് വരെ ഒരു ഷോര്‍ട്ട് ബ്രേക്ക്)

18 അഭിപ്രായങ്ങൾ:

  1. വിരല്‍ത്തുമ്പ് പഴയ വിരല്‍ത്തുമ്പല്ല പക്ഷെ കൊച്ചി പഴയ കൊച്ചി തന്നെയാണ്... :)

    മറുപടിഇല്ലാതാക്കൂ
  2. വിരല്തുംബ് അനിയാ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന് പറഞ്ഞപോലെയാ നമ്മുടെ നാടിന്റെ സ്ഥിതി..
    ഇവിടെ ചിലപ്പോള്‍ മുക്കിനു മുക്ക് വിമാനത്താവളങ്ങള്‍ വന്നേക്കാം..പക്ഷെ റോഡിന്റെ അവസ്ഥ..അത് മാറുമെന്നാരും സ്വപ്നം കാണേണ്ട!

    മറുപടിഇല്ലാതാക്കൂ
  4. നമ്പോലനെയും,വൈദ്യനെയും,ഓര്‍മിപ്പിച്ചു...ചിരി വന്നു..നമ്മുടെ നാട് ഭയങ്കര മാറ്റമാ...എത്തിയതല്ലെ ഉള്ളൂ വഴിയെ മനസ്സിലാകും വിരല്തുമ്പേ...

    മറുപടിഇല്ലാതാക്കൂ
  5. ഒരു ശരാശരി മലയാളിയുടെ ഇരട്ടമുഖം! എന്തൊക്കെയായിരുന്നു അവിടെയിരുന്നു എഴുതിവിട്ടിരുന്നത്,എന്റെ നാട്,അവിടത്തെ മണം,മഴ,പുഴ...നിങ്ങള്‍ ഗള്‍ഫിലേക്ക് വിമാനം കയറുമ്പോഴും ഇവിടെ ഇങ്ങനെയൊക്കെ തന്നെയായിരുന്നില്ലേ...?രണ്ട് കൊല്ലം ഇവിടുന്ന് വിട്ടു നിന്നപ്പോഴേക്കും ഇവിടം സ്വര്‍ഗ്ഗമായീന്ന് കരുതിയോ..?
    ഇയാളെ കുറ്റം പറഞ്ഞതല്ല കേട്ടോ.പൊതുവെ പറഞ്ഞതാ..കല്യാണം കഴിക്കാന്‍ വന്നതല്ലെ,ആദ്യം അത് കഴിക്ക്,എന്നിട്ടാവാം ബാക്കി.അപ്പോ എല്ലാ ആശംസകളും ...
    മംഗളം ഭവ:ന്തു

    മറുപടിഇല്ലാതാക്കൂ
  6. മുല്ല പറഞ്ഞതില്‍ ഒരു ശരി ഇല്ലേ ഇക്കാ!
    എനിക്കീ യാത്ര വിവരണം കേട്ടപ്പോള്‍ കേരള കഫെ എന്നാ ഫില്‍മിലെ ദിലീപ് ചെയ്ത റോള്‍ ഓര്‍മ്മ വന്നു..!
    എന്നോട് ക്ഷമിക്കു!

    മറുപടിഇല്ലാതാക്കൂ
  7. അവധിക്കാലം നന്നായി ആസ്വദിക്കൂ!
    എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  8. കൊച്ചിയുടെ സുഗന്ധത്തിന് ഒരു മാറ്റവുമില്ല.... വണ്ടിയില്‍ അനുജന്‍ ഇട്ട എ സി ഓഫ് ചെയ്തു നാടിന്‍റെ മണം ഒന്നാസ്വതിക്കാന്‍ അറിയാതെ വിന്‍ഡോ തുറന്നതാണ്... ഹൌ എന്താ ദുര്‍ഗന്ധം!!!...

    അറബിക്കടലിന്റെ റാണിയല്ലേ ഇവള്‍ ? ഏതു റാണിയാണേലും നേരാംവണ്ണം കുളിച്ചില്ലേല്‍ ഇച്ചിരി മണത്തൂന്നൊക്കെയിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊള്ളാവുന്ന സ്റ്റാര്‍ ഹോട്ടല്‍ ഉകളും ഒന്നാന്തരം MALL ഉ കളും ഒകെ യുള്ള കൊച്ചിയോട് ...പൊതുവേ മറ്റു ജില്ലക്കാര്‍ക്ക് തോന്നുന്ന "THE MOST ANGRY SYNDROM "എന്ന് സോമന്‍ പറയുന്ന കുശുംബ് ആണ് ഏറ്റവും വല്യ പ്രശ്നം ....അല്ലെങ്കില്‍ തന്നെ കൊച്ചിയ്ല്‍ ധുര്‍ഗന്ധതിന്റെ മണം അടിക്കുന്നത് MARINE DRIVE ഇല ആണ്... അത് പോലും കൊടുങ്ങല്ലൂരിലെ തെറി പാട്ടിന്റെ അത്രയും മോശം ആണെന്ന് തോന്നുന്നില്ല , നെടുംബാശ്ശേരി യില്‍ നിന്നും തൃശൂര്‍ പോകുന്ന ഒരാള്‍ക്ക്‌ ഒരു രീതിയിലും MARINE DRIVE ഇലേക്ക് പോകേണ്ട് വരില്ലല ...തൃശൂര്‍ പോലെ തന്നെയുള്ള ഒരു കുഗ്രാമം ആയ നെടുമ്പാശ്ശേരി യില്‍ എവിടെയാണ് ഇത്ര വല്യ ദുര്‍ഗന്ധം എന്ന് മനസിലാകുന്നില്ല......എന്ന്റെ പൊന്നു സഹോദരാ ....കൊച്ചി യുടെ വികസനത്തിന്റെ വേഗതയോട് മലസരിക്കാന്‍ ...അമരത്തിലെ മമ്മൂട്ടി പറഞ്ഞ പോലെ തൃശൂര്‍ കുറെ അധികം ഷിറ്റ് ഇടണ്ടി വരും ഷിറ്റ.....അപ്പോള്‍ പിന്നെ തൃശൂര്‍ കാരെ കൊണ്ട് ആകെ ചെയ്യാന്‍ പറ്റുന്നത് ഈ PIPE IN ചുവട്ടിലെ പെണ്ണുങ്ങള്‍ പറയുന്ന പോലുള്ള കുശുംബ് വര്‍ത്താനം പറയല്‍ ആണ്

      ഇല്ലാതാക്കൂ
  9. നല്ല പോസ്റ്റ് ആണ്. ഗുമ്മില്ലെന്ന് ആരുപറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  10. എവിടെയൊക്കെ പോയാലും എന്തൊക്കെ കുറവുകളുണ്ടെൻകിലും സ്വന്തം ജന്മനാട് ഒരു നഷ്ടബോധമായി എല്ലാവരുടേയും ഉള്ളിലുണ്ടാകും. ഞാൻ ജീവിക്കുന്നതെവിടെയോ അതാണെന്റെ നാടെന്ന് ശീലിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  11. നമ്മുടെ പഞ്ചായത്തില്‍ ഭരണം മരിയിട്റ്റ്‌ എട്രമാസമായി അതിന്നു ശേഷമാണോ റോഡ്‌ വെട്ടിയത് ????റോഡ്‌ അതിന്നു മുന്‍പ്‌ പണിതീര്‍ന്നു മോനെ ഇടക്കൊക്കെ വീടിലീക് വിളിക്കുംപം റോഡ്‌ ടെ യും പലതിന്ടെയും കര്യഞ്ഞാല്‍ കൂടി ചോദിക്കണം

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാവുന്ന സ്റ്റാര്‍ ഹോട്ടല്‍ ഉകളും ഒന്നാന്തരം MALL ഉ കളും ഒകെ യുള്ള കൊച്ചിയോട് ...പൊതുവേ മറ്റു ജില്ലക്കാര്‍ക്ക് തോന്നുന്ന "THE MOST ANGRY SYNDROM "എന്ന് സോമന്‍ പറയുന്ന കുശുംബ് ആണ് ഏറ്റവും വല്യ പ്രശ്നം ....അല്ലെങ്കില്‍ തന്നെ കൊച്ചിയ്ല്‍ ധുര്‍ഗന്ധതിന്റെ മണം അടിക്കുന്നത് MARINE DRIVE ഇല ആണ്... അത് പോലും കൊടുങ്ങല്ലൂരിലെ തെറി പാട്ടിന്റെ അത്രയും മോശം ആണെന്ന് തോന്നുന്നില്ല , നെടുംബാശ്ശേരി യില്‍ നിന്നും തൃശൂര്‍ പോകുന്ന ഒരാള്‍ക്ക്‌ ഒരു രീതിയിലും MARINE DRIVE ഇലേക്ക് പോകേണ്ട് വരില്ലല ...തൃശൂര്‍ പോലെ തന്നെയുള്ള ഒരു കുഗ്രാമം ആയ നെടുമ്പാശ്ശേരി യില്‍ എവിടെയാണ് ഇത്ര വല്യ ദുര്‍ഗന്ധം എന്ന് മനസിലാകുന്നില്ല......എന്ന്റെ പൊന്നു സഹോദരാ ....കൊച്ചി യുടെ വികസനത്തിന്റെ വേഗതയോട് മലസരിക്കാന്‍ ...അമരത്തിലെ മമ്മൂട്ടി പറഞ്ഞ പോലെ തൃശൂര്‍ കുറെ അധികം ഷിറ്റ് ഇടണ്ടി വരും ഷിറ്റ.....അപ്പോള്‍ പിന്നെ തൃശൂര്‍ കാരെ കൊണ്ട് ആകെ ചെയ്യാന്‍ പറ്റുന്നത് ഈ PIPE IN ചുവട്ടിലെ പെണ്ണുങ്ങള്‍ പറയുന്ന പോലുള്ള കുശുംബ് വര്‍ത്താനം പറയല്‍ ആണ് ......

    മറുപടിഇല്ലാതാക്കൂ
  13. കൊച്ചിയുടെ ചരിത്രം മനസ്സിലാക്കാന്‍ കാല്‍നടയായി സഞ്ചരിക്കുകയാണുത്തമം എന്നാണ് പഴമക്കാർ പറയാറ്. അലസമായി പരുത്തി വസ്ത്രം ധരിച്ച്, മൃദുവായ ഷൂസുമണിച്ച്, തലയില്‍ ഒരു തൊപ്പി കൂടി വച്ചാല്‍ പൂര്‍ണ്ണമായി. കടല്‍ കാറ്റാസ്വദിച്ച് ഒരു നടത്തം. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.

    കെ. ജെ. മാര്‍ഷല്‍ റോഡിലൂടെ ഇടത്തോട്ടു നടന്നാല്‍ ഇമ്മാനുവല്‍ കോട്ട കാണാം. കൊച്ചി മഹാരാജാവും പോര്‍ട്ടുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമായ ഈ കോട്ട മുന്‍പ് പോര്‍ട്ടുഗീസുകാരുടെ സ്വന്തമായിരുന്നു. 1503-ല്‍ പണികഴിപ്പിച്ച ഇമ്മാനുവല്‍ കോട്ട 1538 ല്‍ പുതുക്കി. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ ഡച്ചു സെമിത്തേരിയായി. കാണാം. 1724 മുതല്‍ ഉപയോഗിക്കുന്ന ഈ സെമിത്തേരി CSI സഭയുടെ കൈവശമാണിന്നുള്ളത്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാന്‍ ജന്മനാട് വിട്ടിറങ്ങിയ യൂറോപ്യന്‍മാരെയാണ് ഇവിടുത്തെ പഴയകാലസ്മാരകശിലകള്‍ ഓര്‍മ്മിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ് നില്‍ക്കുന്നു. കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്റ് കമ്പനിയുടെ കൈവശമാണ് ഈ കെട്ടിടമിപ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  14. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ കൊളോണിയല്‍ കാലത്തെ മറ്റൊരു മന്ദിരം നിങ്ങളെ കാത്തു നില്‍ക്കുന്ന - ഡേവിഡ് ഹാള്‍. 1695-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആണിത് നിര്‍മ്മിച്ചത്. ഡച്ച് കമാന്‍ഡറായ ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്‍ റീഡ് ടോട് ട്രാകെസ്റ്റണുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടം. ട്രാകെസ്റ്റണ്‍ പക്ഷെ ഏറെ പ്രശസ്തനായത് കേരളത്തിലെ സസ്യലതാദികളെക്കുറിച്ചുള്ള തന്റെ ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പേരിലാണ്. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയ ഡേവിഡ് കോഡറിന്റെ പേരിലാണ് ഡേവിഡ് ഹാള്‍ ഇന്നറിയപ്പെടുന്നത്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ടാണ് അടുത്തത്. അതു കഴിഞ്ഞാല്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണിത്. 1503-ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക്് വിധേയമായി. ഇന്ന് CSI സഭയുടെ കൈവശമാണ് പള്ളി. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്തത് ഇവിടെയാണ്. അന്നത്തെ സ്മാരകശില ഇന്നും കാണാം. അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റു നിറയുന്ന ചര്‍ച്ച് റോഡിലൂടെ സായന്തനങ്ങളില്‍ നടന്നു പോവുന്നത് എത്ര ഉന്‍മേഷദായകമായ അനുഭവമാണ്. ഈ നടത്തത്തിനിടയില്‍ കടലിനടുത്തായി നമുക്ക് കൊച്ചിന്‍ ക്ലബ് കാണാം. നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് ഇന്നും ഒരു ബ്രിട്ടീഷ് അന്തരീക്ഷം നിലനിര്‍ത്തുന്നത് കൗതുകകരമാണ്. ചര്‍ച്ച് റോഡിലാണ് ബാസ്റ്റിയന്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. 1667-ല്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ മന്ദിരം ഇന്തോ-യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമാണ്. ഇപ്പോള്‍ സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണിത്.

    വാസ്‌കോഡഗാമ സ്‌ക്വയറും സമീപത്തു തന്നെയാണ്. ഇവിടെ വീതികുറഞ്ഞ നടപ്പാതയിലൂടെ അലസമായി നടക്കാം. വ്യത്യസ്തതരം മത്സ്യവിഭവങ്ങളും ഇളനീരും മറ്റും കിട്ടുന്ന ചെറുകടകള്‍ ഇവിടെയുണ്ട്. ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ചീനവലകളും കാണാം. കുബ്ലാഖാന്റെ സദസില്‍ നിന്നും വന്ന വ്യാപാരികള്‍ AD 1350 നും 1450 നും ഇടയ്‌ക്കെപ്പഴോ നമ്മെ പരിചയപ്പെടുത്തിയതാണ് ചീനവലകളെന്ന് കരുതപ്പെടുന്നു. ഒരിക്കല്‍ പ്രമുഖ കാപ്പി വ്യവസായികളായിരുന്ന പിയേഴ്‌സ് ലസ്ലി കമ്പിനിയുടെ ആസ്ഥാനമായി വിരാജിച്ച പിയഴ്‌സ് ലസ്‌ലി ബംഗ്ലാവും തീര്‍ച്ചയായും കാണേണ്ടുന്ന ഒരു മന്ദിരമാണ്. ഇവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ പഴയ ഹാര്‍ബര്‍ ഹൗസിലെത്താം. 1808 ല്‍ പ്രമുഖ തേയില ബ്രോക്കര്‍മാരായ കാരിയറ്റ് മോറന്‍സിന്റെ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. ഇതേവര്‍ഷം തന്നെ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ സാമുവല്‍ എസ്. കോഡര്‍ പണി കഴിപ്പിച്ച കോഡര്‍ ഹൗസാണ് തൊട്ടടുത്ത്. ഈ കെട്ടിടങ്ങളെല്ലാം കൊളോണിയല്‍ ആര്‍കിടെക്ചറല്‍ ശൈലിയില്‍ നിന്ന് ഇന്തോ-യൂറോപ്യന്‍ ശൈലിയിലേക്കുള്ള സംക്രമണത്തെ പ്രതിഫലിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. വീണ്ടും വലത്തേക്ക്, നാം പ്രിന്‍സസ് സ്ട്രീറ്റിലെത്തും. ഇരുവശങ്ങളിലും യൂറോപ്യന്‍ ശൈലിയിലുള്ള വാസസ്ഥലങ്ങള്‍ നിറഞ്ഞ ഈ തെരുവ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണ്. ഉല്ലാസപ്രിയര്‍ക്ക് വന്നിരിക്കാവുന്ന ലോഫേഴ്‌സ് കോര്‍ണര്‍ (Loafer's Corner) ഇവിടെയാണ്. ലോഫേഴ്‌സ് കോര്‍ണറില്‍ നിന്ന് വടക്കോട്ട് നടന്ന് സാന്താക്രൂസ് ബസിലിക്കക്കു മുന്നിലെത്താം. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം 1558-ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് കത്തീഡ്രലായി ഉയര്‍ത്തിയത്. 1984 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ബസലിക്കയായി പ്രഖ്യാപിച്ചു. ബര്‍ഗര്‍ തെരുവും ഇപ്പോള്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റാ സ്റ്റഡി കെട്ടിടവും കണ്ട ശേഷം പ്രിന്‍സസ് സ്ട്രീറ്റുവഴി റോസ് സ്ട്രീറ്റിലെത്താം. വാസ്‌കോഡഗാമ താമസിച്ചിരുന്നതെന്നു കരുതപ്പെടുന്ന വാസ്‌കോ ഹൗസ് ഇവിടെയാണ്. ഈ പരമ്പരാഗത യൂറോപ്യന്‍ കെട്ടിടം കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള പോര്‍ട്ടുഗീസ് വാസസ്ഥലങ്ങളിലൊന്നാണ്. ഇവിടെ നിന്ന് ഇടത്തേക്ക് റിഡ്‌സ്‌ഡേയ്ല്‍ റോഡിലേക്കു തിരിഞ്ഞാല്‍ VOC ഗേറ്റ് കാണാം. പരേഡ് ഗ്രൗണ്ടിനഭിമുഖമായി നില്‍ക്കുന്ന വലിയ മരഗേറ്റാണ് വി.ഒ.സി. ഗേറ്റ്. 1740 ല്‍ നിര്‍മ്മിച്ച ഈ ഗേറ്റില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നം തെളിഞ്ഞു കാണാം. ഈ ചിഹ്നത്തില്‍ നിന്നാണ് ഗേറ്റിന് വി.ഒ.സി. എന്ന പേര് ലഭിച്ചത്. ഇതിന് സമീപത്താണ് യുണൈറ്റഡ് ക്ലബ്. കൊച്ചിയിലെ ബ്രിട്ടീഷുകാരായ ഉന്നതന്‍മാര്‍ക്കായി ഉണ്ടായിരുന്ന നാല് ക്ലബ്ബുകളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്‌കൂളിന്റെ ഒരു ക്ലാസ് മുറിയായി ഈ കെട്ടിടം ഉപയോഗിക്കുന്നു.

    ഇതുവഴി നേരെ നടന്നാല്‍ ഈ റോഡിന്റെ അവസാനം 1506-ല്‍ നിര്‍മ്മിക്കപ്പെട്ട ബിഷപ് ഹൗസ് കാണാം. പോര്‍ട്ടുഗീസ് ഗവര്‍ണറുടെ വാസസ്ഥലമായിരുന്നു പരേഡ് ഗ്രൗണ്ടിനടുത്ത് ചെറുകുന്നിനു മുകളിലുള്ള ഈ കെട്ടിടം. ഗോഥിക് ശൈലിയിലുള്ള ആര്‍ച്ചുകള്‍ പ്രത്യേക ഭംഗി പകരുന്ന മന്ദിരം കൊച്ചി ഇടവകയുടെ 27-മത്തെ ബിഷപ്പ് ഡോം ജോസ് ഗോമസ് ഫെരേര ഏറ്റെടുത്തു. ഇന്ത്യയ്ക്കു പുറമെ ബര്‍മ, മലേഷ്യ, ശ്രീലങ്ക എന്നിവയുടെയും ബിഷപ്പായിരുന്നു അദ്ദേഹം... ഫോര്‍ട്ട് കൊച്ചിയുടെ കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...