2011, ജനുവരി 13, വ്യാഴാഴ്‌ച
ഇനിമുതല്‍ ബ്ലാറ്റര്‍ ആണ് നമ്മുടെ ദൈവം...
തുറന്ന് പറയാമല്ലോ വായനക്കാരെ,... 1947 ആഗസ്റ്റ് 14ന് രാത്രി വെള്ളക്കാര്‍ ഇന്ത്യയുടെ ഭരണം ഇവിടുത്തെ കൊള്ളക്കാരില്‍ ഏല്‍പ്പിച്ചതില്‍ ഇന്നേറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു സിംഹം ആണ് ഈ വിരല്‍ത്തുമ്പ് ബ്ലോഗര്‍... അന്ന് ആ പാവങ്ങള്‍ ഭരിച്ച സമയത്ത് നമുക്ക് തന്ന് പോയ റയില്‍വേയും വലിയ വലിയ ഡാമുകളും യമകണ്ടന്‍ പാലങ്ങളും അല്ലാതെ സ്വാതന്ത്ര്യം കിട്ടി ഇത്ര വര്ഷം ആയിട്ടും ഇവിടെ ഇവമ്മാരോക്കെക്കൂടി എന്ത് ഒലത്തി ???..... നിങ്ങള്‍ ചിന്തിക്കണം ഇപ്പോള്‍ അടുത്ത് കഴിഞ്ഞ ഏഷ്യന്‍ഗൈംസ് ആരും അങ്ങിനെ മറക്കാന്‍ വഴിയില്ല എന്ന് വിചാരിക്കുന്നു....എന്തൊക്കെ പുകിലുകള് നമ്മള്‍ കണ്ടു... ആരൊക്കെ കട്ടു....ആരൊക്കെ പെട്ടു?... അതില്‍ ആരൊക്കെ രക്ഷപ്പെട്ടു?... ഇനി ഇതൊക്കെ പോട്ടെ ആ ഗൈമ്സിന്റെ മറവില്‍ ഇന്നുള്ള ഏതൊക്കെ രാഷ്ട്രീയ ബുജികള്‍ പോക്കറ്റ് വീര്‍പ്പിച്ചു??.... എല്ലാം നമുക്കറിയാം.. ഇതൊക്കെ അറിഞ്ഞിട്ടും ഇന്നുള്ള ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്താണെന്ന് ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഈ വിരലിന് ഒന്നറിയാം....
ദീപസ്തംഭം മഹാശ്ചര്യം!!
നമുക്കും വേണം പണം.....
ഏഷ്യന്‍ ഗൈമ്സിന്റെ പരാജയത്തിനെ മുന്നില്‍കണ്ട് അത് ഒരു വിജയമാക്കിമാറ്റിയ ആ മാജിക്കിന് സോണിയക്കും ഷീലദീക്ഷിത്തിനും ഞാന്‍ ആദ്യമായി എന്‍റെ ആദരവ് അറിയിക്കട്ടെ.... അല്ലെങ്കിലും ഇന്ന് ഇന്ത്യ ഭരിക്കാന്‍ പ്രാപ്തിയുള്ളതും കഴിവുള്ളതും ഇനി സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.. ഇനി അതൊക്കെ പോട്ടെ അങ്ങിനെ വിജയിക്കുന്ന ഒരു സംഭവത്തെ ഈ പത്രക്കാരെന്നു പറയുന്ന നാറികളും വിഷ്വല്‍മീഡിയകളും കൂടി കുളമാക്കി ചിത്രീകരിച്ച ഇന്ത്യ എന്ന മഹാരാജ്യത്തിലെക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇതുവായിക്കുന്ന മലപ്പുറത്ത്കാരന്‍ അടക്കം ഏതൊരു മലയാളിയുടെയും മനസ്സില്‍ കുറെയേറെ വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത് എനിക്കിവിടെയിരുന്നു കാണാം.. അതെ കൂട്ടുകാരെ ഇന്ത്യയിലും ലോകകപ്പ് വരാം... അതിനുള്ള സൂചന നമ്മുടെ ഫിഫ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്ലാറ്ററുടെ വാക്കുകളില്‍ ഇന്നലെ കണ്ടു... നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്.. 2022ല്‍ ഖത്തറിലെ സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ ചുക്കാന്‍ പിടിച്ചത് ഈ ഒരു നല്ല മനുഷ്യന്‍റെ തീരുമാനത്തിനാലാണ്... ഖത്തറിനു പുറമേ അത് നമ്മുടെ ഏഷ്യന്‍ ഉപഭൂഘണ്ടത്തിന്റെ വിജയമായിട്ടാണ് നമ്മൊളൊക്കെ ഇപ്പോഴും ആഘോഷിക്കുന്നത്....
120കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്ത് 2026ല്‍ ലോകകപ്പിന് ആതിഥ്യമരുളിയേക്കാം എന്ന സൂചനയാണ് ഇന്നലെ ബ്ലാറ്റര്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത്...ക്രിക്കറ്റ് എന്ന കളിയേക്കാള്‍ ഫുട്ബോളിന് ഏറ്റവും നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യ... കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്..... ആയതുകൊണ്ട്തന്നെ ഫിഫ എന്ന പ്രസ്ഥാനം ഫുട്‌ബോള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു മറ്റൊരു മാര്‍ക്കറ്റിംഗ് രീതിയാണ് ഇവിടെ അവലംബിച്ച്കൊണ്ടിരിക്കുന്നത്..... സാമ്പത്തികമായി ഇന്ത്യ കുതിച്ചുയരുന്നു എന്നതും ഈയൊരു സ്വപ്നം യാഥാര്‍ത്ഥ്യം ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.....
ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്ബോളില്‍ ഇന്ത്യയുടെ കായികശേഷി വളരെയധികം പിന്നോക്കം ആണ്... ഈ ഒരു മാമാങ്കത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുന്നതോടെ ഒരുപക്ഷെ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിച്ഛായയെത്തന്നെ ഒരു പക്ഷെ മാറിമറിയുന്നത് ലോകം സാക്ഷിയാകും..... 2022 ലെ ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറിന് അനുമതി നല്‍കിയ ബ്ലാറ്റര്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം പിടിച്ചുപറ്റിയത് നമുക്കെല്ലാം അറിയുന്ന കാര്യം ആണല്ലോ... അതെ ബ്ലാറ്റര്‍ തന്നെ ഇപ്പോള്‍ കണ്ണ് ഇന്ത്യയിലേക്കും തിരിച്ചത് ഇതേ ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.... എന്നാല്‍ ഇതിനൊക്കെപ്പുറമേ ഇന്ത്യക്ക് ഇതിനുള്ള അവസരം ലഭിക്കില്ല എന്ന് കിംവദന്തി ഉണ്ടായിട്ടുണ്ട്....2022 ന് ശേഷം 8 വര്ഷം കഴിയാതെ ഫിഫ നിമയപ്രകാരം ഏഷ്യന്‍ ഉപഭൂഘണ്ടത്തിലെ ഒരു രാജ്യത്തിലും ഫുട്ബോള്‍ നടത്താന്‍ സാധിക്കില്ല എന്നാണു കേട്ടുകേള്‍വി.... ആ..എനിക്കറിയാമ്മേല, ബ്ലാറ്റര്‍ എവിടേക്ക്
നോക്കിയാണാവോ ഇത് തട്ടിവിട്ടത്....
ഇനി ഇപ്പറഞ്ഞതൊക്കെ നടക്കണമെങ്കിലും ആ രാജ്യത്തിനും ഒരു കുരുംത്തോം പോരുത്തോം ഒക്കെ വേണം... എവിടെ?..... ഇനി അതിന്റെ പിറകെ എത്ര ഹര്‍ത്താലാണാവോ ഈശ്വരാ നമ്മള്‍ കാണേണ്ടി വരുക... ഈ രാഷ്ട്രീയ പെക്കോലങ്ങളെ ചാണക്യതന്ത്രത്തില്‍ പറഞ്ഞപോലെ പിഴുത് മാറ്റുമ്പോള്‍ വേരോടെ ഇടുത്ത് കളയണം എന്ന പറഞ്ഞപോലെ ഇവിറ്റങ്ങളെ വേരോടെ പുറത്ത് കളഞ്ഞു ഈ ഇന്ത്യ മഹാരാജ്യം നന്നാക്കാന്‍ എന്നെങ്കിലും കഴിയുവോ ആവോ??....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
will comment soon after read it.. this is to acknowledge my visit...
മറുപടിഇല്ലാതാക്കൂregards
അതെ ഈ കൊള്ളക്കാരെക്കാള്‍ ഏറെ ഭേദമായിരുന്നു ആ വെള്ളക്കാര്‍ എന്ന് തോന്നുക സ്വാഭാവികം. സത്യത്തില്‍ ഒന്ന് ചെകുത്താനും മറ്റേതു കടലും ആണ് എന്നത് സത്യം.
മറുപടിഇല്ലാതാക്കൂഎന്തായാലും ലോകക്കപ്പ് വരട്ടെ
മറുപടിഇല്ലാതാക്കൂവിരല്തുംബിനു ആശംസകള്‍
കാര്യങ്ങള്‍ എവിടെ വരെ എത്തി
Evideyokkeyo.. Enthokkeyo.. Ennalum kuzhappamilla.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു... നിങ്ങളുടെ ബ്ലോഗ്ഗുകള്‍ sasneham.net -ല്‍ കൂടി പോസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു..
മറുപടിഇല്ലാതാക്കൂവിരല്തുമ്പു ഭായി..
മറുപടിഇല്ലാതാക്കൂഅടിപൊളി ആയിട്ടുണ്ട്..
ആരെങ്കിലും ഇങ്ങനെയെങ്കിലും ഒക്കെ പ്രതികരിക്കുന്നുണ്ടല്ലോ..?
ഏതായാലും നന്നായി..
ഇനിയും ഇതരണം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു..
good
മറുപടിഇല്ലാതാക്കൂpolitic ll sadyatha undu