2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ പ്രിയസുഹൃത്ത് ലോഹിച്ചേട്ടന് വേണ്ടി....




ചക്രം സിനിമയുടെ പണിപ്പുരയിലുള്ളപ്പോള്‍ ആണ് ലോഹിതദാസ് എന്ന എന്‍റെ ലോഹിച്ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും... അന്ന് തൃശൂരില്‍ പഠിക്കുന്ന കാലത്ത്‌ ചിലപ്പോളൊക്കെ തൃശൂര്‍ സാഹിത്യഅക്കാദമിയിലുള്ള ബുക്ക്സ് ലൈബ്രറിയില്‍ പോകാറുള്ള പതിവ് എനിക്ക് ഉണ്ടായിരുന്നു.ഒരു തവണ ഷിവ് ഖേരയുടെ You Can Win എന്ന ബുക്ക്‌ തിരഞ്ഞുപിടിച്ച് എടുത്ത്‌ സന്തോഷത്തോടെ തിരിഞ്ഞ് നടന്നപ്പോള്‍ പെട്ടെന്ന് ഞാന്‍ ആകെ ഐസായി നിന്ന് പോയി... മാതാവേ എന്‍റെ മുന്നില്‍ ഇന്ന് കേരളം നെഞ്ചില്‍കൊണ്ട് നടക്കുന്ന പ്രണയീതാക്കളുടെ നായകന്‍ ലോഹിതദാസ്...എനിക്ക് ഒരടി മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥ... ചിരിക്കാന്‍ കഴിയുന്നില്ല... എന്നാല്‍ ഒന്ന് മിണ്ടാതെ പോകാന്‍ കഴിയുമോ... അവസാനം ശബ്ദം വിറച്ച് വിറച്ച് ഞാന്‍ സര്‍ എന്ന് വിളിച്ച് അങ്ങോട്ട്‌ കയറി പരിച്ചപ്പെട്ടു... എന്നാല്‍ പിന്നീട് എന്നെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അദ്യേഹം എന്നോട് പെരുമാറിയത്... എത്രയോ വര്‍ഷങ്ങള്‍ പരിചയം ഉള്ള ഒരു സുഹൃത്തിനോട് എങ്ങനെയാണോ നമ്മളൊക്കെ പെരുമാറുന്നത് , അതുപോലെ...

പിന്നീട് ഇടയ്ക്കിടെയുള്ള അക്കാദമിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ലോഹിച്ചേട്ടനുമായി നല്ലൊരു സൌഹൃദം പടുത്തുയര്‍ത്താന്‍ എന്നെ വളരെയധികം സഹായിച്ചു....ഒരുവട്ടം അക്കാദമി ഹാളിലൂടെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നടക്കുമ്പോള്‍ എന്‍റെ ചോദ്യത്തിന് അദ്യേഹം പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിപ്പോള്‍ നിങ്ങളോടു പങ്കുവക്കട്ടെ..... എടുക്കുന്ന പല സിനിമകളിലും ക്ലൈമാക്സില്‍ എപ്പോഴും എന്തേ ചേട്ടാ ഇങ്ങനെ ട്രാജഡി മാത്രം അവതരിപ്പിക്കുന്നത്‌? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്യേഹം പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു...''ടോ,...ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വളരെ പെട്ടന്ന് തന്നെ അതിന്‍റെ കഥാസാരം മനസ്സില്‍ നിന്ന് മാഞ്ഞ് പോകുന്നവരാണ്... മറ്റു സിനിമകളില്‍ നിന്നും എന്‍റെ സിനിമ വ്യെത്യസ്ഥമാകണം എന്ന് മാത്രമേ ഞാന്‍ ഉദ്യേശിച്ചുള്ളൂ....സിനിമ കണ്ടവരില്‍ പലവരും എന്നോട് പറയുന്ന ഒരു കാര്യമുണ്ട് കുട്ടി, സിനിമ കണ്ടിറങ്ങിയപ്പോള്‍പ്പിന്നെ കുറച്ച് നേരം മനസ്സില്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍ ആണത്രേ'' എന്നും പറഞ്ഞ് നീണ്ട താടിയില്‍ കൈകൊണ്ട് ഉഴിഞ്ഞ് എന്‍റെ മുഖത്ത്‌ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു....

ഇവിടെ അബുദാബിയില്‍ തിരക്ക്‌ പിടിച്ച ഡ്യൂട്ടിക്കിടയില്‍ നാട്ടില്‍ നിന്നും വന്ന ഒരു കോള്‍... ആ കോള്‍ ഇന്നും എനിക്ക് മറക്കാന്‍ കഴിയില്ല... ലോഹിതദാസ് ഹൃദയസംബന്ധമായ പ്രശ്നം മൂലം ഇന്ന് മരണപ്പെട്ടു എന്ന്..... മനസാനിധ്യം വീണ്ടെടുക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...കണ്ണില്‍ നിന്നും ഒരു ചെറിയ ഉറവ പൊട്ടിയൊലിച്ചു.... സിനിമയെ മാറ്റി നിര്‍ത്തിയാല്‍ എനിക്ക് മാനസികമായ ബന്ധമുള്ള ഒരാള്‍... ഇന്നലെവരെ മലയാളസിനിമയെ ഇത്രക്കധികം സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്‍....മലയാളത്തിന് നഷ്ടപ്പെട്ട പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക്‌ ശേഷം വ്യത്യസ്തസിനിമകള്‍ എടുത്ത ഒരു സംവിധായകന്‍... എല്ലാറ്റിനും പുറമേ വേദനകളെ പുഞ്ചിരിയോടെ മാത്രമേ കാണാവൂ എന്ന് പറഞ്ഞ് പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ട ലോഹിച്ചെട്ടന്‍.....ഇന്നും ആ പ്രിയപ്പെട്ടവന്‍റെ ഓര്‍മ്മക്കായി ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് അദ്യെഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ പിറന്ന സിനിമകളുടെ ഒരു വലിയ സമാഹാരം.......

ഇപ്പോള്‍ പെരിയാറിന്റെ തീരത്ത്‌ അദ്യെഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകത്തിനെ സംബന്ധിച്ച ഒരു വാര്‍ത്ത ഇന്ന് കാണാനിടയായി... സത്യത്തില്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.... കേരളത്തിനെ ഇത്രക്കധികം സ്നേഹിച്ചിരുന്ന, മലയാളത്തെ പെറ്റമ്മയെക്കാളും കൂടുതല്‍ ബഹുമാനിച്ചിരുന്ന മലയാളത്തിന്‍റെ പ്രിയസംവിധായകന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ഒരു കൊണ്ഗ്രീറ്റ്‌ സ്മാരകത്തിലും രാഷ്ട്രീയമേല്‍ക്കോയ്മ... കഷ്ടം.... ഇത് നിര്‍മ്മിച്ചത് ഇടതായാലും വലതായാലും ഇതിന്‍റെ പ്രാധാന്യം മനസിലാക്കാതെയാണ് ഇപ്പോഴും അവര്‍ പൊളിറ്റിക്സ് കളിച്ചുകൊണ്ടിരിക്കുന്നത്.... ഇപ്പറഞ്ഞവരില്‍ ഏതെന്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് ഒരു പക്ഷെ ഇദ്യെഹത്തിന് ചായ്‌വ് ഉണ്ടാകാം ഇല്ലാതിരിക്കാം... അതദ്യെഹത്തിന്റെ മാത്രം വ്യക്തിപരമായ ആദര്‍ശങ്ങളാണ്... അതൊന്നും കേരളത്തിലുള്ള അദ്യെഹത്തെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക് അറിയേണ്ട കാര്യമില്ല... ''എന്നെ ഇഷ്ടപ്പെടുന്നവരും എന്‍റെ പാര്‍ട്ടിക്കാരും മാത്രമേ എന്‍റെ സിനിമകള്‍ കാണ്ടാല്‍മതി'' എന്ന് മരിക്കുന്നതുവരെ അദ്യേഹം ഒരു അഭിമുഖത്തിലോ അതുമല്ലെങ്കില്‍ ഒരു പ്രസംഗത്തിലോ പറഞ്ഞാതായി ഞാനോ അല്ലെങ്കില്‍ കേരളത്തിലെ ഇന്ന് പ്രബുദ്ധരായ ജനങ്ങളോ കേട്ടതായോ മറ്റോ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. പിന്നെയീ രാഷ്ട്രീയക്കാര്‍ എന്തിനാണ് അങ്ങേരുടെ പേര് ഇപ്പോള്‍ പൊക്കിപ്പിടിച്ച് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല....

യുവാക്കളുടെ ഹരമായ പൃഥ്വിരാജ് അടക്കം ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെയെല്ലാം വച്ച് നല്ല സിനിമകള്‍ എടുത്തിട്ടുള്ള ലോഹിതദാസ് എന്ന സംവിധായകന്‍റെ പേരിനെ ഒരു മൂന്നാംകിട രാഷ്ട്രീയപകപ്പോക്കലിനുവേണ്ടി രാഷ്ട്രീയവല്‍ക്കരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല എന്നാണ് കേരളത്തിലെ മലയാളസിനിമയെ സ്നേഹിക്കുന്ന സിനിമാപ്രേമികളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്....ആ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് യോഗ്യതയുള്ളത് അത് അദ്യേഹത്തിന്‍റെ ഭാര്യക്ക്‌ മാത്രം അവകാശപ്പെട്ടതാണ്... അത് തടയുന്നവര്‍ ഇടതോ വലതോ ആരോ ആവട്ടെ,ആ പ്രതിസന്ധി തരണംചെയ്യാന്‍ അദ്യെഹമിന്ന് വളര്‍ത്തിവലുതാക്കിയ സൂപ്പര്‍സ്റ്റാറുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.... ഇനിയും ഇത് കണ്ടില്ല എന്ന് നടിക്കരുത്...നിങ്ങളുടെ ലോഹിചേട്ടനെ ഒരു കുരിശില്‍ തറക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക്‌ താത്പര്യം ഇല്ലെങ്കില്‍ വേണ്ടത് ചെയ്യുക....

ഈ വാര്‍ത്തകളോടു ലോഹിതദാസിന്‍റെ പ്രിയപക്ക്നി കണ്ണ് നിറച്ച്കൊണ്ട് പ്രതികരിച്ചത് ഇന്നുള്ള കേരളത്തിലെ എതൊരു ഭാര്യമാര്‍ക്കും മാതൃകയാകുന്നതാണ്... '' ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും എന്‍റെ ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന്''........... തീര്ച്ചയായും ഉണ്ടാകും... മലയാളിയുടെ രണ്ട് തലമുറകള്‍ക്ക് പ്രണയം എന്ന വികാരത്തെ എന്താണെന്ന് മനസ്സിലാക്കിക്കൊടുത്ത പ്രിയപ്പെട്ട സംവിധായകനുമപ്പുറം മലയാളിക്ക്‌ നല്ല സിനിമകളെ നിവേദ്യം പോലെ നേദിച്ച മലയാളത്തിന്‍റെ കിരീടവും ചെങ്കോലും വച്ച രാജാവായിത്തന്നെ ലോഹി കേരളീയമനസ്സുകളില്‍ എന്നും ഉണ്ടാകും എന്ന് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ.....

ആദ്യേഹത്തിന്‍റെ തൂലികയില്‍ അവസാനമായി പിറന്ന നിവേദ്യത്തിലെ ചില സീനുകള്‍ താഴെ ഇടുന്നു....





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...