2010, ഡിസംബർ 18, ശനിയാഴ്‌ച

വീണ്ടും ഒരു കല്ല്‌....സ്മാര്‍ട്ട്‌സിറ്റിയുടെ കല്ലിടല്‍ കണ്ട് മറക്കുന്നതിനു മുന്‍പേ നമ്മുടെ ജനനായകന്‍ മുഖ്യമന്ത്രി പെരുന്തച്ചനെപിടിച്ച് സ്പെഷ്യല്‍ കല്ലുകൊണ്ട് കൊത്തിയ ചുവന്നകല്ലുമായി കണ്ണൂരിലേക്ക്‌ വച്ച് പിടിച്ചിട്ടുണ്ട് എന്ന വാര്ത്തകെട്ടാണ് ഇന്നലെ ഉറക്കമുണര്‍ന്നത്... എന്നാ നമ്മുടെ മുഖ്യമന്ത്രിയല്ലേ ഒന്ന് പോയികണ്ടുകളയാംഎന്ന് വിചാരിച്ച് ഞാനും മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പിലേക്ക്‌ അങ്ങ് വച്ച്പിടിച്ചു... കല്ലിടല്‍ കര്‍മ്മം വളരെനന്നായി എന്ന് മാത്രമല്ല മുഖ്യന്‍ അതിന്‍റെ അഴകോടെത്തന്നെ നിര്‍വ്വഹിച്ചു...എന്തായാലും കണ്ണൂര്‍ക്കാരന്റെ മനസ്സില്‍ ഇനി ആകാശസ്വപ്നത്തിന് ചിറകുകള്‍ മുളപ്പിക്കാം..... എന്തോ, മുഖ്യനാണ് കല്ലിട്ടിരിക്കുന്നത്, അവിടെ ഒരു വിമാനം വന്നിറങ്ങുന്നത് കണ്ടിട്ട് കണ്ണടക്കാനുള്ള യോഗം ഉണ്ടാവുവോ ആവോ!!....

കണ്ണൂര്‍, കേരളത്തിന്‍റെ വടക്കെ അറ്റത്തുനിന്നും രണ്ടാമതായി തലയുയര്ത്തി നില്‍ക്കുന്ന ജില്ല... വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്‍പതാമതായി ഇപ്പോഴും കട്ടക്ക് പിടിച്ച് നില്‍ക്കുന്നു... വ്യത്യസ്തമായ തിരുവിതാംകൂര്‍ സംസ്കാരം വച്ചുപുലര്‍ത്തുന്ന ഒരു നല്ല നാട്..അഴീക്കോട്‌, ചിറക്കൽ,എടക്കാട്‌, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്,തളിപ്പറമ്പ്‍,കങ്കോൽ, ആലപ്പടമ്പ, ഇരിക്കൂർ,തലശ്ശേരി,മട്ടന്നൂർ,കൂത്തുപറമ്പ്,പേരാവൂർ എന്നീ പ്രശസ്തമായ സ്ഥലങ്ങള്‍ കൊണ്ട് നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒരു വലിയ ജില്ല.... ആ കണ്ണൂരിന് അഭിമാനിക്കാവുന്ന ഒന്നാണ് ഇന്നലെ മൂര്‍ഖന്‍പറമ്പില്‍ നടന്നത്.. 2061 ഏക്കറില്‍ കുടികൊളളാവുന്ന കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധിനിദാനം ചെയ്യാന്‍ കണ്ണൂരിന് ഇനി വെറും മൂന്നേ മൂന്ന് വര്‍ഷങ്ങള്‍ മാത്രം.... തീര്‍ച്ചയായും ഒരു പാലക്കാട്ടുകാരന്‍റെ നല്ല മനസ്സുകൊണ്ട് തുറന്ന് പറയട്ടെ... കണ്ണൂരുകാരാ, നിനക്ക്‌ അഭിമാനിക്കാനുള്ള വകയുണ്ട്....

നമുക്കറിയാം ഇന്ന് കേരളത്തിലെ അത്യാധുനികസംവിധാനമുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം ഒഴിച്ചാല്‍ ഇന്ന് കേരളത്തില്‍ മറ്റൊരു വിമാനത്താവളവും സുരക്ഷായോഗ്യമല്ല എന്ന് പറയാം...തിരുവനന്തപുരം വിമാനത്താവളവും കോഴിക്കോട് വിമാനത്താവളവും മോശമില്ലെങ്കിലും വിദേശികള്‍ ഇപ്പോഴും ഇറങ്ങാന്‍ താത്പര്യമുള്ള സ്ഥലം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം തന്നെയാണ്......വടക്കന്‍ ജില്ലകളിലെ പ്രവാസികള്‍ കൂടുതലായും കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിനെയും മംഗലാപുരം വിമാനത്താവളത്തിനെയും ആണ് ഇപ്പോഴും ആശ്രയിക്കുന്നത്... അവിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രസക്തി.. ഇന്ന് കേരളത്തിന്‍റെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് വടക്കന്‍ ജില്ലക്കാരാണ്.. അതിലോ ഇപ്പോഴും മുന്നില്‍ കണ്ണൂരും...അങ്ങിനെ നോക്കുകയാണെങ്കില്‍ കണ്ണൂരിലെ പ്രവാസികള്‍ക്ക്‌ ഏറ്റവും സഹായകരമായ ഒന്നാണ് ഈ വിമാനത്താവളം എന്ന് നമുക്ക്‌ പറയാം.... കേരളത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചക്ക്‌ കണ്ണൂര്‍ വിമാനത്താവളം സാക്ഷ്യംവഹിക്കും എന്നതും നിസ്സംശയം പറയാവുന്ന കാര്യം ആണ്.....

എന്തായാലും രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും ഇല്ലാതെതന്നെ കണ്ണൂരിന് എക്കാലത്തേക്കും അഭിമാനിക്കാനുതകുന്ന ഒരു വിമാനത്താവളം കേന്ദ്രവ്യോമയാന വകുപ്പിന് ചെയ്ത് തീര്‍ക്കാന്‍ കഴിയട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും മനസ്സുരുകി പ്രാര്‍ഥിക്കാം... ഒന്നുമില്ലേലും ആ നാട്ടിലുള്ള ഒരുപാട് ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുന്നത് വഴി കേരളത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം പ്രതീക്ഷിക്കാമല്ലോ... കൂടെ കുറച്ച് കുടുംബങ്ങളുടെ പട്ടിണിക്ക് എന്നന്നേക്കുമായി ഒരു ശാന്തിയും.......

6 അഭിപ്രായങ്ങൾ:

 1. കണ്ണൂരിനെക്കുറിച്ച് ഇത്ര ഭംഗിയായി പറഞ്ഞതിനു ഈ കണ്ണൂര്‍ക്കാരിയുടെ വക ചായയും,പരിപ്പുവടയും !
  കണ്ണൂരിലെ പ്രവാസികളുടെ ആകാശസ്വപ്നങ്ങള്‍ പൂവണിയട്ടെ!

  മറുപടിഇല്ലാതാക്കൂ
 2. യാദാര്‍ത്യമാവട്ടെ എന്ന് ആശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. വികസനം വരട്ടെ നാട്ടില്. കണ്ണൂര് അത്യാവിശ്യമാണ് അത്. പക്ഷെ തറക്കല്ലിട്ട കൈ വികസനത്തിന്‌ മുരടിപ്പേ നല്‍കൂ എന്ന് പറഞ്ഞാല്‍ വിഷമമാകുമോ..?
  നടക്കാന്‍ പ്രാര്‍ഥിക്കാം

  മറുപടിഇല്ലാതാക്കൂ
 4. കണ്ണൂരിന്റെ കനവുകള്‍ ചിറകിലേറിപ്പറക്കാന്‍ വിരല്‍ത്തുമ്പ് നൊപ്പം എന്റെയും ഒരു വോട്ട്. പോസ്റ്റ്‌ നനായി കെട്ടോ. എന്നാലും ആ നര്‍മം തുളുമ്പുന്ന പോസ്റ്റുകള്‍ വരട്ടെ.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...