2010, ഡിസംബർ 19, ഞായറാഴ്‌ച
കേരളം ഒരു ഫാന്‍സാലയം......
ദളപതി എന്ന സിനിമയില്‍ രജനി മരിക്കുന്നത്കണ്ട് കരള് തകര്‍ന്ന അണ്ണാച്ചി തീയ്യറ്റര്‍ തീയിട്ടപ്പോള്‍ ആയിരുന്നു ഇന്ത്യന്‍ സിനിമാലോകം ആദ്യമായി ഞെട്ടിയത്....ആ ഞെട്ടല്‍ മുതലാക്കി രജനി ഒരുപാടു സിനിമകള്‍ ഇറക്കി പുള്ളിക്കാരന്‍ ഫാന്‍സിനെ അടക്കി നിര്‍ത്തി അവിടുത്തെ പെരിയദളപതിയായി മാറി.. ഒരു സിനിമയില്‍ നായകന്‍ മരിച്ചതിന് തീയ്യറ്റര്‍ കത്തിക്കുക...സംഭവം തന്നെ അല്ലെ...അതുപിന്നെ ആ അണ്ണാച്ചികള്‍ക്ക് പൊതുവേ തലയില്‍ ഒരു കിഡ്നിയും ഇല്ല എന്ന് കരുതാം... എന്നാല്‍ സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തിന് ഗപ്പ് കിട്ടിയ നമുക്ക് എന്ത് വിവരം ഉണ്ട് എന്ന് ഞാന്‍ ഇന്നലെ കണ്ടു..... ഇന്ന് കേരളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ വളര്‍ത്ത്മക്കള്‍ ചേരിയില്‍ ഇടംവലം തിരിഞ്ഞ് ഏറ്റുമുട്ടി...ഹോട്ട് ന്യൂസ് ആയതുകൊണ്ട് ആര്‍ക്ക് എത്രകിട്ടി എന്നതിനെ ചൊല്ലി പുതിയ പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം....
ആലുവക്ക് ഇപ്പോള്‍ ശനി അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണെന്ന് കാണിപ്പയ്യൂര്‍ ടിവിയിലൂടെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല... കൂടാതെ ഏറ്റുമുട്ടല്‍, കത്തികുത്ത്, ബോംബേറ് എന്നീ പരമ്പരാഗത കലാരൂപങ്ങളൊക്കെ ഈ ആഴ്ചയില്‍ ഉണ്ടാകാന്‍ ചാന്‍സുണ്ട് എന്ന് കേട്ടപ്പോള്‍ ഇത്രക്കൊക്കെ പ്രതീക്ഷിച്ചുമില്ല..ഇത് ഒരു മാതിരി.... കഷ്ടം... മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടരും ലാലേട്ടന്റെ കാണ്ടഹാറും ഒരു സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആലുവയിലെ ഒരു തിയ്യറ്ററില്‍ ആണ് ഇപ്പൊ ഇരുകൂട്ടരുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടിയിരിക്കുന്നത്.... കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേത്... അതിന് കേരളമാതാവ് ഇന്നലെ സാക്ഷിയായി... ഇത്രയൊക്കെയായ സ്ഥിതിക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ ഓള്‍കേരള ബിജുക്കുട്ടന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കറുകപുത്തൂര്‍ ലോക്കല്‍യൂണിറ്റ് സെക്രട്ടറി എന്നനിലക്ക് ഞാന്‍ എന്‍റെ അണികളോട് അഭ്യര്‍ഥിക്കുന്നു... ഇതിനെതിരെ നമുക്ക് നമ്മുടെ ശക്തി കാണിക്കേണ്ടത് അത്യാവശ്യമാണ്.. ആയതിനാല്‍ കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്സുകളുടെയും ടയറിന് അള്ളുവക്കുക, കയറാവുന്ന തിയ്യറ്ററില്‍ എല്ലാം കയറി തിയ്യറ്ററിന്‍റെ സ്ക്രീനില്‍ മഞ്ഞ മൂത്രം ഒഴിക്കുക(മൂത്രം മാത്രം)...കണ്ണില്‍ കാണുന്ന ഇലക്ടിക് പോസ്റ്റുകളിലെ ബാക്കിയുള്ള ബള്‍ബുകളും എറിഞ്ഞുതകര്‍ത്ത് കേരളവൈദ്യുതി ബോര്‍ഡിന്‍റെ വൈദ്യുതിശേഖരണം എന്ന പദ്ധതിയില്‍ അവരുമായി കൈകോര്‍ക്കുക എന്നീകാര്യങ്ങള്‍ ഇത്തരം കാടത്തങ്ങള്‍ക്ക് മറുപടിയായി ആഞ്ഞടിക്കാന്‍ ബിജുക്കുട്ടന്‍ ഫാന്‍സ് അംഗങ്ങളോട് ഈ അവസരത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു...
ആലുവയില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം എനിക്കറിയാന്‍ കഴിഞ്ഞത് ''കാണ്ടഹാര്‍ പോളിഞ്ഞേ'' എന്ന കമന്റു മമ്മൂട്ടി ഫാന്‍സില്‍ നിന്ന് വന്നതില്‍തൊട്ടാണത്രേ പ്രശ്നങ്ങള്‍ക്ക് തുടക്കം... അതിന് മറുപടിയായി മോഹന്‍ലാല്‍ ഫാന്‍സ് തുറന്ന വേദിയില്‍ മുണ്ട് പൊക്കി വര്‍ഷങ്ങളുടെ പഴക്കമുള്ള വിശ്വസ്ഥസ്ഥാപനം വി ഐ പിയുടെ നൂറില്‍ കൂടുതല്‍ തുളയുള്ള ജട്ടി കാണിച്ച് കൊടുത്തിന്നിടത്ത് നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണു അറിയാന്‍ കഴിഞ്ഞത്....കൂടാതെ ബെസ്റ്റ് ആക്ട്ടറില്‍ മമ്മൂക്ക ധരിച്ചിരുന്ന പച്ച ഷര്‍ട്ട് പാക്കിസ്ഥാനെ പ്രതിനിതീകരിക്കുന്നതാനെന്നും മാര്‍ട്ടിന്‍ പ്രാക്കാട് പാക്കിസ്ഥാന്‍ ചാരന്‍ ആണെന്ന് പോലും ലാല്‍ ഫാന്‍സ് പറഞ്ഞത്രേ...കഷ്ടം അല്ലേ???..... എന്തായാലും പിന്നങ്ങോട്ട് രണ്ട് കൂട്ടരും തമ്മില്‍ അങ്ങ് മേയലായിരുന്നു എന്നാണ് പറഞ്ഞ് കേട്ടത്....എന്തായാലും വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ഹര്‍ത്താലുകള്‍ പോലുള്ള കലാപരിപാടികള്‍ക്ക് ഇരുഫാന്‍സും ആഹ്യ്വാനം ചെയ്തിട്ടുണ്ട്.....കൂടാതെ ഇനിയങ്ങോട്ട് സിനിമകാണാന്‍ കയറണമെങ്കില്‍ അതാത് ഫാന്‍സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈപറ്റണം എന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്....എനിക്ക് വയ്യേ ഇതൊക്കെക്കാണാന്‍....
സത്യം പറയാമല്ലോ ഇവമ്മാരോക്കെക്കാരണം ഇന്ന് സിനിമാതിയ്യറ്ററില്‍ ഫാമിലിയുമായി സിനിമക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... സിനിമയില്‍ സ്റ്റാര്‍ പറയുന്ന തെറിക്കുപുറമേ ഇവമ്മാര് തമ്മില്‍ പറയുന്ന തെറിയും കേള്‍ക്കേണ്ട ഗതികേടാണ് ഇന്ന് കേരളീയന് ഉള്ളത്....പെണ്ണുങ്ങളുമായി സിനിമക്ക് കയറിയാലോ പെണ്ണുങ്ങള്‍ചുറ്റും ആയിരം കൈകളാണ്.... നമ്മുടെ ഭാര്യമാരെ നമ്മള്‍പ്പോലും കാണിക്കാത്ത സ്വര്‍ഗ്ഗം കാണിച്ച് കൊടുക്കുന്ന ഞരമ്പുകള്‍ ഉണ്ട് തിയ്യറ്ററിനകത്ത്.... അന്ന് നാലാം ക്ലാസില്‍ അന്നമ്മടീച്ചറുടെ കണ്ണ് വെട്ടിച്ച് ക്ലാസ് കട്ട് ചെയ്ത് എന്‍റെ കാമുകിയുമായി സിനിമകണ്ട് തിരിച്ച് പോരുമ്പോള്‍ അവള്‍ പറഞ്ഞ വാക്ക് എനിക്ക് ഇപ്പോഴും ഓര്‍മ്മവരുന്നു...
''ചേട്ടാ തിയ്യറ്ററില്‍ സിനിമ കാണുന്നതിനേക്കാള്‍ സുഖം ആണ് തിയ്യറ്ററിനകത്ത് ഇരിക്കുന്നത്'' എന്ന്.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
my present
മറുപടിഇല്ലാതാക്കൂnannaayittund..faansukaarudeyum ..groopukaarudeyum..eathu..aa oru ithu kettaa
മറുപടിഇല്ലാതാക്കൂഹി ഹി ഹി... ഇവന്മാരുടെ ഒരു കാര്യമേ,,,,,, ബുദ്ധിയില്ലാത്ത വര്‍ഗം......
മറുപടിഇല്ലാതാക്കൂഅല്ല അല്ലങ്കിലും മമ്മുട്ടി ഫാന്‍സ് കാണിച്ചത് തെമ്മാടിത്തരമായി എന്തിനാ ഞങ്ങളുടെ ലാലേട്ടന്‍റെ സൂപ്പര്‍ ഹിറ്റ് പടം പൊളിയെന്നു വിളിച്ചു കൂവിയത് .. ഹല്ല പിന്നെ..... വെട്ടടാ അവനെ കൊല്ലടാ ഇവനെ.... ( ഞാനും ഒരു ഫാനാ ,, ഹ്ഹി ഹി )
കലാ മൂല്യം നോക്കി സിനിമ അളക്കുന്ന കാലം ഒക്കെ കഴിഞ്ഞു..
മറുപടിഇല്ലാതാക്കൂകേരള ഒരു ബ്രാന്‍ന്സാലയം എന്നായാലോ? Mammutty and Mohanlal have outlived their relevance. time to give way for the new chaps.
മറുപടിഇല്ലാതാക്കൂgreat actors they are. but they should become selective to choose roles to suit their charisma and talent and... age.
സലാം പൊറ്റങ്ങലിന്റെ അഭിപ്രായം തന്നെയാണു എനിക്കും,നല്ല അഭിനേതാക്കളാണു രണ്ട് പേരും.ഉദാഹരണങ്ങള്‍ വേണ്ടുവോളം.പക്ഷെ ചില സിനിമകലില്‍ അവരുടേ പേക്കൂത്ത് കണ്ടാല്‍ ചര്‍ദ്ദിക്കാന്‍ വരും.തങ്ങളുടെ പ്രായത്തിനും കഴിവിനും അനുസരിച്ച വേഷങ്ങള്‍ ചെയ്യാതെ ,സൂപ്പര്‍ സ്റ്റാര്‍ കളിച്ചാല്‍ ഇങ്ങനയെല്ലേ ആവാന്‍ തരമുള്ളു.
മറുപടിഇല്ലാതാക്കൂകൊള്ളാം ..കാലികമായ ഒരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്നു ....ഇത്ര ഒക്കെ നടന്നിട്ടും മഹാ നടന്‍മാര്‍ ഒരു കമാ എന്ന് പറയുന്നില്ലല്ലോ ??...
മറുപടിഇല്ലാതാക്കൂhahaha kalakkan vishayam.........
മറുപടിഇല്ലാതാക്കൂivanmarekonda malayafliminu alukayarathathu
താരാരാധനയും മറ്റെല്ലാമെന്ന പോലെ ഒരു ലഹരിയായി മാറിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅതിന് മറുപടിയായി മോഹന്‍ലാല്‍ ഫാന്‍സ് തുറന്ന വേദിയില്‍ മുണ്ട് പൊക്കി വര്‍ഷങ്ങളുടെ പഴക്കമുള്ള വിശ്വസ്ഥസ്ഥാപനം വി ഐ പിയുടെ നൂറില്‍ കൂടുതല്‍ തുളയുള്ള ജട്ടി കാണിച്ച് കൊടുത്തിന്നിടത്ത് നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണു അറിയാന്‍ കഴിഞ്ഞത്....KALAKKAN
മറുപടിഇല്ലാതാക്കൂ