2010, ഡിസംബർ 23, വ്യാഴാഴ്‌ച

അഹിംസ...ഈശ്വരന്‍ സൃഷ്ടിച്ച ലോകത്തിലെ ഇന്നുള്ള എല്ലാ ജീവജാലങ്ങള്‍കും അവര്‍ക്ക്‌ വേണ്ടരീതിയില്‍ ഉള്ള കഴിവുകള്‍ പുള്ളിക്കാരന്‍ നല്‍കിയിട്ടുണ്ട്..... അതെങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമ്മളെടുക്കുന്ന തീരുമാനം പോലെയിരിക്കും...അല്ലെ?...എനിക്ക് നന്നായിട്ടറിയാം ഈ ബ്ലോഗ്‌ വായിക്കുന്ന നിങ്ങളില്‍ പലവരും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്..വ്യത്യസ്ത സംസ്കാരം വച്ച് പുലര്‍ത്തുന്നവരാണ്, വ്യത്യസ്ത മതത്തില്‍പ്പെട്ടവരും ആണ്...അപ്പോള്‍ ചരിത്രം എന്‍റെ കോണിലൂടെ നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ എന്ന പ്രവാചകനില്‍ ദൈവം അറിയാനുള്ള ആഗ്രഹം എന്ന കഴിവ് നല്‍കിയത് ആകാം അദ്യെഹത്തിനാല്‍ ഇസ്ലാം എന്ന വിശുദ്ധ മതത്തിന്റെ പിറവിയും തന്‍മൂലം ലോകമുസ്ലീംകള്‍ ഇന്നും ആ പ്രവാചകനെ സ്നേഹിക്കുന്നതും....ഗീതയില്‍ നോക്കുകയാണെങ്കില്‍ അധര്‍മ്മത്തിനെ പരാജയപ്പെടുത്തി ധര്‍മ്മം എങ്ങനെ പുനസ്ഥാപിക്കാം എന്ന് കൃഷ്ണഭഗവാന്‍ അര്‍ജ്ജുനനാല്‍ ഈ ലോകത്തിന് കാണിച്ചുതന്നു ......ജൂത കിരാതന്മമാര്‍ പീടിപ്പിച്ചും ശരീരം മുഴുവന്‍ രക്തപങ്കിലമാക്കി തല്ലിച്ചതച്ച് കുരുശില്‍ കയറ്റിയപ്പോളും ''ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല , ആ ഇവരോട് പൊറുക്കേണമേ''എന്ന് ലോകത്തിന് മുന്‍പില്‍ വിളിച്ചു പറഞ്ഞ ത്യാകനിധിയായ കൃസ്തുദേവനും നമ്മുക്ക് മുന്‍പില്‍ ഉണ്ട്.....അപ്പോള്‍ ഇതില്‍നിന്നും നമുക്ക്‌ എന്ത് മനസ്സിലായി??.. മുഹമ്മദിനാല്‍ നമുക്ക്‌ ദൈവം അറിവ്‌ പകര്‍ന്നു തന്നു....കൃഷ്ണനാല്‍ നമ്മള്‍ ധര്‍മ്മം എന്തെന്ന് അറിഞ്ഞു...കൃസ്തുവാല്‍ നമ്മള്‍ ത്യാഗം എന്തെന്നും അറിഞ്ഞു....

എന്നിട്ടും നമ്മളെന്തേ ഇങ്ങനെയായി??...

ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഭാഗ്യവാന്മാരായ നിങ്ങളോട് ഒരു സത്യം ഞാന്‍ തുറന്നു പറയട്ടെ... ഇപ്പറഞ്ഞ മൂന്ന്‍ മഹാന്‍മ്മാരുടെയും അംശങ്ങള്‍ നമ്മളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട്.... അതെന്ന് അറിയുന്നു ഒരുവന്‍, അന്ന് മുതല്‍ അവന്‍റെ വളര്‍ച്ച തുടങ്ങുകയായി.... അതറിഞ്ഞ സ്വയം കണ്ടെത്തിയ ഒരാളെയാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നത്....മറ്റാരുമല്ല.... നമ്മുടെ നെഞ്ചില്‍ ഇന്നും കുടികൊള്ളുന്ന ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ലോകത്തിന് മുന്‍പില്‍ നമുക്ക്‌ നെഞ്ചും വിരിച്ച് പറയാന്‍ സ്വാതന്ത്രം ഉണ്ടാക്കിത്തന്ന ഇന്ത്യയുടെ പരമോന്നത വ്യക്തിത്വം രാഷ്ട്രപിതാവ് മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി...... നമ്മുടെയെല്ലാം സ്വാതന്ത്രത്തിന് വേണ്ടി നമ്മുടെ പടിവാതിലില്‍ വന്ന് നിന്നുകൊണ്ട് നമ്മുടെ ഭാഷയില്‍ നമുക്ക് വേണ്ടി സംസാരിച്ച ആ പരമോന്നത വ്യക്തി....നമ്മളെല്ലാം ഹൃദയം തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം ഗാന്ധിജി.......

അഹിംസ എന്ന ഒരു വാക്ക് നമ്മള്‍ കേട്ടാല്‍ അപ്പോള്‍ നമ്മുടെ ഗാന്ധിജിയെ നമുക്ക് ഓര്‍മ്മവരും അല്ലെ.... മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങി ഇന്നും മ്യാന്‍മാര്‍ പട്ടാളത്തിന് മുന്‍പില്‍ ത്സാന്സിറാണിയെപ്പോലെ പൊരുതിക്കൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആങ്ങ്‌ സാന്‍ സ്യൂക്കി വരെ നമ്മുടെ രാഷ്ട്രപിതാവിന്‍റെ അഹിംസാതത്വത്തെ പിന്തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയി ഭാരതാംബയുടെ മടിത്തട്ടില്‍ പിറന്നതില്‍ ദൈവത്തിനോട് തീര്‍ത്താല്‍തീരാത്ത നന്ദി അറിയാതെ പറഞ്ഞ് പോകുന്നു ഈ അവസരത്തില്‍ .... ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ ഇവിടെ അബുദാബിയില്‍ വച്ച് അമേരിക്കക്കാരനായ എന്‍റെ സുഹൃത്തിനോടു ഇന്ത്യയിലെ ടൂറിസത്തെക്കുറിച്ച് ഞാന്‍ വായ്‌തോരാതെ സംസാരിച്ചപ്പോള്‍, ഞാന്‍ ഇപ്പോഴും നിങ്ങളുടെ ഫ്രീഡംഹീറോ ഗാന്ധിജിയുടെ നാമത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്ന മറുപടി കേട്ട് സത്യത്തില്‍ ലജ്ജിച്ച് എന്‍റെ തല താഴ്ന്നുപോയി..... ഇന്നും ഈ തലമുറ അറിയാതെപോകുന്നതോ അതുമല്ലെങ്കില്‍ അവഗണിക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്.... ''ദൂര്‍ത്ത്‌''... ലളിതജീവിതം നയിച്ചുകൊണ്ട് സ്വയം നാന്നായി രാഷ്ടത്തിന് മാതൃകയാകൂ എന്ന ഗാന്ധിയന്‍ ദര്‍ശനം ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ഇവിടെ സ്മരിക്കട്ടെ.....

ഇന്നും പലരാജ്യങ്ങളിലും നിന്നും വന്ന അവരുടെ പരമോന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്തുന്നത് നമ്മളൊക്കെ കാണാറുണ്ട്...അത് ഒരു ചടങ്ങിനേക്കാള്‍ ഉപരി അവരുടെ കടമയായി ആണ് ഇന്നും ചെയ്തുപോരുന്നത്.....ഇന്ത്യ എന്ന ഒരു രാജ്യത്തിലെ രാഷ്ട്പിതാവ്‌ എന്ന നാമത്തിലൂന്നാതെ എന്‍റെ രാജ്യത്തെയും സ്നേഹിക്കണം എന്ന് ഇന്ത്യക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്ത് ഇന്ത്യക്കാരെ നേര്‍വഴിക്ക് നടത്തിയ ഒരു പച്ചയായ മനുഷ്യനെ ആദരിക്കാന്‍ ഒരു വിദേശിക്ക് കിട്ടിയ അവസരം എന്നായിട്ടാണ് ഏതു നേതാവും ഇപ്പോഴും കരുതിപ്പോരുന്നത്.... നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം 2010 എന്ന മനോഹരമായ നല്ലൊരു വര്ഷം നമ്മളെ വിട്ടുപോകാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി.... പല മാധ്യമങ്ങളും ഈ വര്‍ഷത്തില്‍ ലോകത്തില്‍ നടന്ന കാര്യങ്ങള്‍ ഒരു ബഡ്ജറ്റ് പോലെ അവതരിപ്പിക്കുമ്പോള്‍ 2011ലേക്ക് വേണ്ടി ആരും ഒന്നും നമുക്ക്‌ തരുന്നില്ല.... എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക്‌ തരാന്‍ താത്പര്യപ്പെടുന്നത് നല്ല ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ആണ്..അതില്‍ ഏറ്റവും പ്രധാനപ്പെട്ടതോ സ്വയംപര്യാപ്തത എന്നും.... അദ്യേഹം തന്ന ആ മാഹത്തായ ആ ആശയത്തില്‍ ഉറച്ച് നിന്നുകൊണ്ട് ജീവിതം നയിച്ച് വീടിനും നാടിനും ലോകത്തിനും മുന്‍പില്‍ ഒരു നല്ലമാതൃകയാകാന്‍ വീണ്ടും നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു...

ജയ്ഹിന്ദ്.

4 അഭിപ്രായങ്ങൾ:

 1. വളര്‍ന്നും തകര്‍ന്നും നാഗരികതകളുടെ ചരിത്ര പഥങ്ങള്‍ സാക്ഷിയാണ്. കടന്നു പോയ മനുഷ്യ മഹത്തുക്കള്‍ മുഹമ്മദും, കൃഷണനും, രാമനും, യേശുവും, ശ്രീ ഗൗതമ ബുദ്ധനും, മഹാ വീരനും, ചാര്‍വ്വകനും, സോക്രട്ടീസും, അരിസ്റ്റോട്ടിലും, റൂസ്സോയും, സയോഷനിസ്സും, ജീന്‍ പോത്സര്‍, മാര്‍ക്സും, ഗോര്‍ക്കിയും, നീഷേയും, ബാബാ സാഹെബ് അംബേദ്‌കറും, എം കെ ഗാന്ധിയും, സഹോദരന്‍ അയ്യപ്പനും, ഗുരു ദേവനും............... കാലത്തോട് സംവദിച്ചു കടന്നു പോയവര്‍ നിരവധി.

  ഭൌതികത ആത്മീയത എന്നൊക്കെ തരം പോലെ പേരിട്ടു വിളിക്കാമെങ്കിലും കലഹിച്ചതൊക്കെയും തന്നിലെ വെളിപാടുകളിലെ വെളിച്ചത്തില്‍ കാണപ്പെട്ട പൊരുത്തക്കേടുകളോടായിരുന്നു. പലരും ശരീരം കൊണ്ട് വധിക്കപ്പെടാന്‍ തീരുമാനിച്ചു.പലരും ആശയ തീവ്രതയുടെ തടവറയില്‍ ആത്മാഹുതി ചെയ്തു. യഥാര്‍ത്ഥത്തില്‍ മരണമില്ലാതെ ജീവിക്കുന്നവര്‍ അതാതു കാലങ്ങളില്‍ ശാരീരികമായോ ആത്മീയമായോ വധിക്കപ്പെട്ടവരായുന്നു.

  ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. കലഹം അകത്താണോ..? ഈ പ്രപഞ്ചം എന്നിലാണോ? ഞാന്‍ ഈ പ്രപഞ്ചത്തിന്നുള്ളിലോ..? 'ആ' ചോദ്യത്തിനുത്തരം മനുഷ്യാ നീ മനനം ചെയ്തെടുക്കൂ......

  ഫിറോസ്‌ വിരല്‍ത്തുമ്പിലൂടെ പറയാന്‍ ശ്രമിക്കുന്ന ഒന്ന് നാം ആരെയാണോ അനുഗമിക്കുന്നത് എന്തിനെയാണോ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ളത് കേവലം അതിന്‍റെ മഹത്വത്തില്‍ വാചാലമാകാതെ അതിനെ ആചരിക്കപ്പെടുന്ന തലത്തിലേക്ക് നാം ഉയര്‍ച്ച പ്രാപിക്കണം എന്നാണ്. എങ്കില്‍, ഗാന്ധി, പുഴ വെള്ളത്തിലൂടെ ഒഴുകി വരുന്ന ഒരു മേല്മുണ്ടാണ്... എത്തിപ്പിടിക്കുവാന്‍ , ഹൃദയത്തില്‍ പുതക്കുവാന്‍ രണ്ടിനും ആകുന്ന ഒരു മേല്‍മുണ്ട്‌. നമുക്ക് വേണമെങ്കില്‍ അതിനെ വികലവും വികൃതവുമായ അളവില്‍ തയ്പ്പിചെടുക്കാം. എന്നിട്ട്, ആ മേലുടുപ്പിനെയും നമുക്ക് വിപണിയില്‍ കച്ചവടത്തിന് വെക്കാം. നാം ഇന്ന് ഏറെക്കുറെ ആ കമ്പോളത്തിലെ ആത്മാവ് നഷ്ടപ്പെട്ട { നഷ്ടപ്പെടുത്തിയ } കേവലം ഒരുടലായി മാറിയില്ലേ..? സുര്യനസ്തമിക്കാത്ത രാജ്യത്തെ തുരത്തിയ അഹിംസയുടെ ദൈവിക രൂപത്തെ, ആത്മാവൊടുക്കി നാം ചില്ല് കൂട്ടില്‍ മറന്നു വെച്ചില്ലേ...?

  ഈയൊരു ഓര്‍മ്മപ്പെടുത്തലിന് ആധാരമായ സൃഷ്ടിക്കും ഇതിനെ ഇവിടെ വരയാന്‍ എഴുത്താണി ചലിപ്പിച്ച വിരല്‍ത്തുമ്പിനും അഭിനന്ദനം..!!

  "ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായി ഒന്നും എനിക്ക് ലോകത്തെ പഠിപ്പിക്കാനില്ലാ..." എം കെ ഗാന്ധി.

  മറുപടിഇല്ലാതാക്കൂ
 2. ആദ്യമായി ഇങ്ങിനെ ഒരു പോസ്റ്റ്‌ എഴുതുവാന്‍ തുനിഞ്ഞ ഫിരോസിനു
  അഭിനന്ദനങ്ങള്‍

  മാതൃകയാക്കാന്‍ വേണ്ട ജീവിതങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടായിട്ടും ,
  ഉദാത്ത മായ ഒരു സംസ്കാരത്തിന്റെ പാരമ്പര്യം ഉണ്ടായിട്ടും
  നമ്മള്‍ നന്നാവുന്നില്ല.

  -------------------------------------------------
  കുറച്ചു അക്ഷര പിശകുകള്‍ ശ്രെദ്ധിക്കുമല്ലോ

  മറുപടിഇല്ലാതാക്കൂ
 3. ഗാന്ധിജിയെ ഇഷ്ട്ടപെടുക എന്നാല്‍ അദ്ദേഹം കാണിച്ചു തന്ന അഹിംസയിലൂന്നിയ, അയത്ന ലളിതമായ പ്രകൃതിയോടൊട്ടി നില്‍ക്കുന്ന
  ജീവിത സരണി സ്വന്തമാകാന്‍ യത്നിക്കുക എന്നതാണ്. ധൂര്‍ത്തും ദുരയും
  മുഖമുദ്രയായ ഇന്നത്തെ തലമുറയ്ക്ക് അതുകൊണ്ട് തന്നെ ഗധിജിയെ ഇഷ്ട്ടമല്ല. ആ ഫക്കീറിനെ ഇഷ്ട്ടപ്പെടാന്‍ ഇന്നത്തെ ധരാളിക്ക് കഴിയുന്നില്ല..
  ലേഖകനെ നാണിപ്പിച്ച ആ ആംഗലേയക്കാരന്റെ മറുപടിയില്‍ നിന്നും തുടങ്ങണം നവ ഭാരത സൃഷട്ടി.

  ഇത്തരം ബ്ലോഗ്‌ രചനകള്‍ ഇനിയും ഉണ്ടാവട്ടെ....ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 4. ഗൌരവമാര്‍ന്ന ചിന്തയാവശ്യപ്പെടുന്ന ഒരു വിഷയം അതിനോട് തികച്ചും നീതി പുലര്‍ത്തിക്കൊണ്ട് തന്നെ അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...