2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഈ ഗിന്നസ്ബുക്കിന്‍റെ ഒരു കാര്യേ.....



ഞാനെന്തെങ്കിലും പറഞ്ഞാല്‍ പിന്നെ എല്ലാവരും അതും പൊക്കിപ്പിടിച്ച് നടക്കും....അതൊക്കെ പോട്ടെന്നുവെക്കാം.. കരള് പറിച്ച് കാണിച്ച് കൊടുത്താലും അത് ചെമ്പരത്തിപ്പൂവ് ആണ് എന്ന് പറയുന്ന ആളുകളാണ് കേരളത്തിലെ വനിതാകമ്മീഷന്‍... ഇവരൊക്കെക്കൂടി ഉണ്ടാക്കിയ നിയമം ആണ് പെണ്ണിന്റെയും ചെക്കന്റെയും വിവാഹപ്രായം 18ഉം 21ഉം ആയി കൂട്ടിക്കെട്ടിയത്... ഈ പ്രായം കുറച്ച് കൂടുതലല്ലേ പെണ്ണുമ്പിള്ളെ?... അത് എന്താന്ന് എന്ന് ഞാന്‍ ഒന്ന് ചോദിച്ചതിന് അവളുമാരെന്നെ തിന്നാന്‍ വന്നത് എനിക്ക് മാത്രമേ അറിയൂ... എന്നാല്‍ കേരളത്തിലെ വനിതാകമ്മീഷനെപ്പോലും മൂക്കത്ത് വിരല് വക്കുന്ന ഒന്നാണ് രണ്ടു ദിവസം മുന്‍പ്‌ ലണ്ടനില്‍ അരങ്ങേറിയത്... കൂടെ ഗിന്നസ്ബുക്കില്‍ ഒരിടവും....

സംഭവം നടന്നത് ബ്രിട്ടനിലാണ്....അത് പിന്നെ ബ്രിട്ടന്‍കാര്‍ക്ക് പിന്നെ എന്തും ആകാമല്ലോ!!... ഇവിടെ കോളേജിലേക്ക് പോകുന്ന പതിനേഴ് വയസ്സുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കിയാല്‍ പിന്നെ കേസായി, പീഠനനമായി പിന്നെ അത് പുലിവാലായി.... അവിടെ പതിനാല് വയസ്സ് പ്രായം മാത്രമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക്‌(കുഞ്ഞുങ്ങളേ!!മ്)ഇപ്പൊതാ സ്വന്തമായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു... സത്യത്തില്‍ ഗിന്നസ്ബുക്കിന് തെറ്റുപറ്റിയിരിക്കുന്നു ... കാരണം പതിമൂന്നരവയസ്സിലാണ് എന്‍റെ മാതാശ്രീ എന്നെ പ്രസവിച്ചത്.... അങ്ങിനെയാണെങ്കില്‍ കേരളത്തില്‍നിന്നും ഗിന്നസ്സ്ബുക്കില്‍ പുള്ളിക്കാരിക്കും ഒരു സ്ഥാനം വേണ്ടെ?....ഇല്ല.... കണ്ടോ നിങ്ങളെല്ലാവരും... ഇതിനോക്കെയാണ് നമ്മള്‍ അസമത്വം അനീതി എന്നൊക്കെ പറയുന്നത്... ഇന്നല്ലെങ്കില്‍ നാളെ ലോകത്തെ ഏറ്റവും പ്രശസ്‌തനായ ബ്ലോഗര്‍ എന്ന ബഹുമതി തരാന്‍ ഇപ്പറഞ്ഞ ഗിന്നസ്ബുക്ക് എന്റടുത്ത് വരും.... അതെനിക്കറിയാം... അന്ന് മുഖമടച്ച് ആട്ടും ഞാന്‍..ഹല്ല പിന്നെ...

അപ്പൊപ്പിന്നെ കാര്യത്തിലേക്ക് കടക്കാം....പതിനാലുകാരായ നഥാന്‍ ഫിഷ്‌ബോണും ഏപ്രില്‍ വെബ്‌സ്റ്ററും ആണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനമ്മമാര്‍...... ഹോ കേള്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു....ഒരു ചാന്‍സ് അല്ലെ ഞാന്‍ കളഞ്ഞുകുളിച്ചത്...ഇനി ഇപ്പൊ പറഞ്ഞിട്ടെന്നാ....നാല് ദിവസം മുന്നേയാണ് ഇവര്‍ക്ക് ജാമി എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്... പതിമൂന്നാംവയസ്സിലാണ് ഇവര്തമ്മില്‍ കണ്ട്മുട്ടുന്നത്.... രണ്ട് പേരും അന്ന് തുടങ്ങിയ അത്തള പിത്തള തവളാച്ചി ഒടുവില്‍ കുഞ്ഞില്‍ അവസാനിച്ചു...രണ്ട് പേരും കൂടി രാത്രി നൂറ് മില്ലി അടിച്ച് നില്‍ക്കുമ്പോള്‍ നാഥാന് തോന്നിയ ഒരു വികൃതി... പിന്നെ അത് ഒരു ശീലമാക്കി...ആദ്യം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നത്രേ ചോട്ടേം മാണിം കളിച്ചത്.. പിന്നെ അതിനും ഇല്ലേ ഒരു വിരക്തി(ഏതു?)..... ഒരു രാത്രിയില്‍ ഇപ്പറഞ്ഞ സാധനം(സുരക്ഷ) നാഥാന്‍ മറന്നു എന്നത് കളി കഴിഞ്ഞതിന് ശേഷമാണത്രേ ഏപ്രിലിന് മനസ്സിലായത്‌ .....നമ്മുടെ മലയാളസിനിമയില്‍ സീമച്ചേച്ചേച്ചിയും ജയഭാരതിയും ബെഡ്ഡില്‍ രണ്ട്കാലുംമേലും മുഖം കമിഴ്ത്തി ഞാന്‍ നശിച്ചല്ലോ ഈശ്വരാ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സീനോന്നും ആ നാട്ടില്‍ ഇല്ലല്ലോ.... പുള്ളികാരി എന്നാലങ്ങു പോരട്ടെ ഒരു കുഞ്ഞ് എന്ന രീതിയില്‍ പത്തുമാസം അങ്ങ് പിടിച്ച് നിന്നു.... പത്തും കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു അടിപൊളി കുഞ്ഞ്....കൂടെ ഗിന്നസ്ബുക്കില്‍ ഒരു പേരും എഴുതിവാങ്ങിച്ചു... എന്തായാലും പെണ്ണ് ഒരു സംഭവമായി മാറുകയാണ്... പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിനകം ജാമിയെ മുത്തശന്റെയും മുത്തശിയുടെയും കൈയിലേല്‍പിച്ച്‌ വീണ്ടും സ്‌കൂളില്‍ പോകാന്‍ ദൃഡനിശ്ചയം എടുത്തിരിക്കുകയാണ് ഈ കുഞ്ഞ് സോറി സോറി ഈ പെണ്ണ്....

എന്നാല്‍ ബ്രിട്ടനിലെ മറ്റു കാര്യങ്ങള്‍ കേട്ടാല്‍ ഇതൊന്നും ഒന്നുല്ലാതായിരിക്കുന്നു.... പ്രസവിക്കലും അത് കഴിഞ്ഞാല്‍ ക്ലാസില്‍ പോകലും ഒരു പതിവാക്കുന്നവരുടെ എണ്ണം കൂടിവരുകയാണത്രേ അവിടെ.... കേരളത്തിലെ വനിതാകമ്മീഷന്‍ ഇതില്‍ ഒന്നും താത്പര്യമില്ലാത്ത മട്ടാണ്...സ്ത്രീയുടെ വിവാഹപ്രായം ഇനിയും എങ്ങനെ കൂട്ടാം എന്ന ചിന്തയിലാണവര്‍... എനിക്ക് പറയാനുള്ളത് സത്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ഇനിയെങ്കിലും ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കരുത്....അന്ന് ഒന്‍പതാം ക്ലാസിലെ ബയോളജി ക്ലാസിലെ ഒരു ചാപ്റ്റര്‍ ശോശാമ്മടീച്ചര്‍ എടുക്കുമ്പോള്‍ അപ്പൊ ഇങ്ങനെയാണോ കുഞ്ഞുണ്ടാകുന്നത് അല്ലെ ടീച്ചറെ എന്ന് ചോദിച്ചതിന് എന്‍റെ ചെവി പിടിച്ച് കുരുത്തംകെട്ടവനെ ഇനി നീ ഇവിടെ നില്ല് എന്ന് പറഞ്ഞ് ക്ലാസിന് പുറത്ത്‌ നിര്‍ത്തിയത് ഞാനിപ്പോളും ഓര്‍ക്കുന്നു....അന്ന് അത് എനിക്ക് പറഞ്ഞന്നിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇതുപോലെ പോസ്റ്റിട്ട് നാറ്റിക്കോ.... നന്നായൊള്ളോ.. ടീച്ചര്‍ക്ക് അങ്ങിനെ വേണം......

11 അഭിപ്രായങ്ങൾ:

  1. വായിച്ചു. ഛേ! ആവശ്യമില്ലാത്ത വാക്ക്! വായിക്കാതെ കമന്റാൻ പാടില്ലല്ലോ! ഓകെ! പാതി തമാശയും പാതി കാര്യവുമായിട്ടാണെങ്കിലും ഒരു പുതിയ ലൈംഗിക ബോധത്തിന്റേയും, ലൈംഗിക വിദ്യാഭ്യാസ പദ്ധതിയുടേയും അവശ്യകതയിലേക്ക് ഈ പോസ്റ്റ് “വിരൽത്തുമ്പ്” ചൂണ്ടുന്നു. മഹാനായ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികൾക്കും ഈ ലിങ്ക് ഫോർവേഡ് ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  2. itharam vaarthakalum mattum postunnathinu pakaram nalla kaaryangal..kadhakal..thudangiyava postoo ketto?

    മറുപടിഇല്ലാതാക്കൂ
  3. സമീപഭാവിയിൽ ഇന്ത്യയിലെ കുട്ടികളും ഇത് മാതൃകയാക്കും.
    നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  4. ബ്രിട്ടനില്‍ എന്തോ നടന്നെന്ന് കരുതി.. വിവാഹപ്രായം കുറക്കെണ്ടാതില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്വതയും ജീവിത വീക്ഷണവും ഇല്ലാതെ കെട്ടിയിട്ടു കുടുംബം അനാഥമാക്കണോ ? ഇപ്പൊ തന്നെ പെണ്ണ് കെട്ടിയ പല ഉമ്മാന്റെ പുന്നാര മക്കളും ഉമ്മയുടെ കൂടെയുള്ള ഉറക്കം മാറ്റിയിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  5. ഫിറോസ്‌ ഇത്രയും വേണ്ടായിരുന്നു ടീച്ചറെ അപമാനിച്ചതും പിന്നെ കുറച്ചു അസ്സ്ലീലവും മെസ്സേജ് ഏതായാലും കൊള്ളാം...........എന്നാലും ഇതു കുറച്ചു അതികമായിപോയി ഇല്ലേ എന്നൊരു തോന്നല്‍ ......ഇതു എന്ടെ നിഷ്കളങ്കമായ ഒരു അഭിപ്രായമായി കരുതണം എന്തെന്നാല്‍ (മാതാ പിതാ ഗുരോ ദയിവം )എന്നാണല്ലോ

    മറുപടിഇല്ലാതാക്കൂ
  6. വിരല്‍ മുത്തെ, ഇത് കലക്കി, വനിതാ കമ്മിഷന്റെ കമ്മീസിനിട്ടു തന്നെ പിടിച്ചിരിക്കുന്നു..!
    യൂറോപ്പിലാവുമ്പോള്‍ കൌതുക വാര്‍ത്തയും നോബ ലും ഒക്കെ വരും, ഇവിടെയാണേല്‍ കേസും പുലിവാലുമായിരിക്കും..
    യൂറോപ്പിലും അമേരിക്കയിലും വിവാഹം താമസിപ്പിക്കുന്നത് നമ്മുടെ വനിതാ കമ്മിഷന്‍ വിചാരിക്കുന്ന പോലെ പക്വത വരാനല്ല. ഒന്നാം ക്ലാസ് മുതല്‍ ടീച്ചറുടെ സഹായത്തോടെ ശീലമാക്കുന്ന ബോയ്‌ ഫ്രണ്ട് സിസ്റ്റം എഴിലെത്തുന്നതോടെ അറിയാനുള്ള ആകാംഷയുടെ പരീക്ഷണ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അവിടെ ആരും എതിര്‍ക്കുന്നില്ല. രാത്രി വൈകിഎത്തുന്ന മകളെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന സായ്പിനെ എനിക്കറിയാം. പക്ഷെ അവിടെ മിണ്ടാല്‍ പറ്റില്ലല്ലോ. കല്യാണം കഴിക്കുന്നത്‌ വരെ അവര്‍ എന്ജോയ്‌ ചെയ്യുന്നു, കല്യാണം കഴിച്ച ശേഷം സാധാരണ ജീവിതം നയിക്കാന്‍ പാടുപെടുന്നു. ഈ ബോയ് ഫ്രണ്ട് സംസ്കാരം നിയമവിധേമാക്കിയാല്‍ വിവാഹം ആയല്ലോ..ഇവിടെ രണ്ടും പറ്റില്ല...ഒന്നുകില്‍ ലൈംഗിക പ്രായപൂര്‍ത്തി എത്തിയ ആര്‍ക്കും കല്യാണം കഴിക്കാനുള്ള അനുമതി നല്‍കുക, അല്ലെങ്കില്‍ അടുത്ത അധ്യന വര്ഷം മുതല്‍ ബോയ്‌ ഫ്രണ്ട് സംസ്കാരം പാട്യ പദ്ധതിയില്‍ ഉള്‍പെടുത്തുക. ഇത് രണ്ടും പറ്റില്ലെങ്കില്‍ നിങ്ങള്‍ വേറെ പണി നോക്കുക.
    ഈയിടെ എന്‍റെ ഇറ്റാലിയന്‍ സുഹൃത്ത്‌, ഈ ബോയ്‌ ഫ്രണ്ട് സംസ്കാരം പേടിച്ചു മകളെ നാട്ടിലേക്കു പഠിക്കാന്‍ വിട്ടത് ഓര്‍ത്തു പോകുകയാണ്. വിവാഹം വൈകിക്കുന്നതിലൂടെ നമ്മുടെ നാട്ടിലും ഈ ബോയ്‌ ഫ്രണ്ട് സംസ്കാരം അല്ലെ വളര്‍ന്നു വരിക..?

    മറുപടിഇല്ലാതാക്കൂ
  7. @ സലീം ഇ.പി.
    എന്താണ് നിങ്ങള്‍ പറഞ്ഞുവരുന്നത് എന്ന് മനസ്സിലാവുന്നില്ല. യൂറോപ്യന്‍ സംസ്കാരത്തില്‍ കുടുംബം എന്നത് വളരെ അപൂര്‍വമായ ഒരു സംഗതിയാണ്. പല കുട്ടികള്‍ക്കും അച്ഛന്റെ ഗേള്‍ഫ്രണ്ടിനെയും അമ്മയുടെ ബോയ്ഫ്രണ്ടിനെയുമൊക്കെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ഗതികേട് ഉണ്ട്. അവിടങ്ങളിലെ ഇത്തരം കുടുംബങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ നിരവധിയാണ്. അവര്‍ നമ്മുടെ സംസ്കാരം കണ്ടു അസൂയപ്പെടുന്നു. കുടുംബത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു.
    നമ്മളോ
    നമ്മള്‍ പണ്ടേ പടിഞ്ഞാറ് നോക്കിയന്ത്രങ്ങള്‍ ആണല്ലോ...

    മറുപടിഇല്ലാതാക്കൂ
  8. @ ഹഫീസ്... നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു....

    പക്ഷെ ഇവിടെ മറ്റൊന്നുണ്ട്...സലിംക്ക പറഞ്ഞതില്‍ ചിലകാര്യങ്ങള്‍ തീര്‍ത്തും നിരസിക്കാന്‍ കഴിയാത്തതാണ്....കാരണം ലോകപരിചയംകൊണ്ട് നമ്മളേക്കാള്‍ അദ്യേഹം വളരെയധികം പരിചയസമ്പന്നനാണ്.... ഇന്ത്യയില്‍ കാണാത്തതും എന്നാല്‍ ഇന്ത്യ നാളെ കൂട്ട് പിടിക്കാന്‍ പോകുന്നതുമായ പടിഞ്ഞാറന്‍ സംസ്കാരത്തിന്‍റെ പച്ചയായ രൂപം നേരില്‍കണ്ട് എഴുതിയ വ്യക്തി എന്ന നിലക്ക് എനിക്ക് അദ്യെഹത്തിനോടുള്ള ബഹുമാനം മറച്ചുവക്കാനും കഴിയുന്നില്ല...

    താങ്ക്സ് സലിംക്ക.. ഇവിടെ വന്നു അനുഭവം പങ്കുവച്ചതിന്.....

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2011, ജനുവരി 30 10:33 AM

    hafeez chettante abiprayam thanne

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...