2010, ഡിസംബർ 16, വ്യാഴാഴ്‌ച
പുണ്യാളാ!!എന്‍റെ ഗൂഗിള്‍മോളെ കാത്തോളണെ.....
എന്തായിത്!! രാവിലെ ഇന്റര്‍നെറ്റ് തുറന്നാല്‍ വെബ്പേജുകളില്‍ കാണുന്നതെല്ലാം തകര്‍ച്ചയുടെ വാര്‍ത്തകള്‍.. അമേരിക്കയുടെ ന്യൂസ് വെബ്ബുകളില്‍ ഇപ്പൊളൊന്നും ഒരു ഈച്ച കയറുന്ന ലക്ഷണമില്ല... അവിടെ ഇപ്പോളും കൊച്ചു പിള്ളേര്‍ തുണിയുരിയുന്നസൈറ്റില്‍ മാത്രം കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്... ബാങ്കുകളുടെ സര്‍വ്വറുകളില്‍ മണിട്രാന്സാക്ഷന്‍ കണ്ടിട്ട് കാലം കുറെയായി.... എ ടി എമ്മൊക്കെ ഇരുന്ന് തുരുമ്പിച്ചു.... എന്നാലും ആ നാട്ടില്‍ കുറച്ച്പേര്‍ക്ക് ഇപ്പോളും പണിയുണ്ട് ആര്‍ക്കെന്നല്ലേ.. നമ്മുടെ ഗൂഗിളിന്(പേര് പറയുമ്പോളന്നെ എനിക്കെന്തോ ഒരിത്)...
കമ്പ്യൂട്ടറില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഇന്ന് ആശ്രയിക്കുന്ന സേര്‍ച്ച്‌എന്‍ജിനും ഇന്ന് ലോകത്തെ രണ്ടാമത്തെ ഐടി ഭീമനും ആണല്ലോ നമ്മുടെ ഗൂഗിള്‍..... ഇന്ന് ഇപ്പറഞ്ഞ ഗൂഗിളിന്‍റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റില്‍ പോകുന്ന ഏതൊരു വ്യക്തിയും ഒരു തവണയെങ്കിലും ഗൂഗിളില്‍ പോകാതെ തിരിച്ച് പോരാറില്ലത്രേ!!!! അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്നുള്ള എല്ലാവര്ക്കും അറിയാം ഇന്റര്‍നെറ്റ് ബിസിനസ്സിനെ എത്ര കണ്ണിങ്ങോടെയാണ് ഗൂഗിള്‍ ഇപ്പോഴും കാണുന്നത് എന്ന്... ഇന്ന് നിങ്ങള്ക്ക് ഗൂഗിള്‍ കിട്ടാതെ വന്നാലുള്ള അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ...ലോകം ഒരു പക്ഷെ നിശ്ചലമാവില്ലേ!!!....എന്നാല്‍ ഇപ്പോള്‍ ആ ഗൂഗിളും തകരുന്നു എന്ന് തോന്നുന്ന രീതിയില്‍ ആരോ ഗൂഗിളിന് ഇട്ട് ഇപ്പോള്‍ ഒരു പണികൊടുത്തിരിക്കുന്നു..... എന്‍റെ മുല്ലപ്പറമ്പത്ത് ഭഗവതി എന്‍റെ ഗൂഗിളിനെ കാത്തോളണേ!!!....
ഇല്ല,ആശംങ്കക്ക് വകയില്ല എന്നാണ് ചെന്ന് കണ്ട ലിങ്കില്‍ നിന്നും എനിക്ക് മനസ്സിലായത്.... വേണമെങ്കില്‍ നിങ്ങളും ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കൂ.http://mrdoob.com/projects/chromeexperiments/google_gravity/ ചില പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ ഏറെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതേ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് പേജാണ് ആളുകളെ ഞെട്ടിയ്ക്കുന്നത് .....ഈ തകരുന്ന പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.....ഗുരുത്വാകര്‍ഷണസിദ്ദാന്തം കണ്ടു പിടിച്ച ഐസ്ക്ക്ന്യൂട്ടനെ(പുള്ളി ഒരു സംഭവമാണ്)സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആണ് അനോണി ഇത് തെയ്യാറാക്കിയിരിക്കുന്നത്... എന്ത് സാധനവും മുകളിലേക്കിട്ടാല്‍ താഴേക്ക് തന്നെ പതിക്കും എന്ന് ആപ്പിള്‍ മരത്തിന്‍റെ ചോട്ടിലിരുന്നു ആപ്പിള്‍ മേല് വീണ ഐസക്ക്ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍, ആ ഇന്ന് നമ്മുടെ മൈക്രോസോഫ്റ്റ് പോലും ചിന്തിക്കാത്ത ഒന്നാണിപ്പോള്‍ ഗൂഗിളിന്റെ സേര്‍ച്ച്എന്‍ജിന്‍ വച്ച് ചെയ്തുകൂട്ടിയിരിക്കുന്നത്.. അതും ഗൂഗിളിന്റെ സ്വന്തം വെബ്പേജ് കാണിച്ച്കൊടുത്ത്... ഗൂഗിളൊന്നു ക്ഷീണിച്ച് കാണാന്‍ തിങ്കളാഴ്ച വ്രതം ആഴ്ച്ചതോറും ഇടുത്ത് നടക്കുന്ന ബില്‍ഗേറ്റ്സ്ചേട്ടന് ഈ പണ്ടാരം തകര്‍ന്ന്‍ വീഴുന്നത് ഇനിമുതല്‍ വീട്ടിലിരുന്ന് ലൈവായിക്കാണാം....
സത്യത്തില്‍ ഗൂഗിളിന്റെ ജനനം തന്നെ പ്രത്യേകത നിറഞ്ഞതായിരുന്നു....അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ(ചള്ള് ചെക്കന്‍) മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത.ലോകം മുഴുവനും ഈ ഒരു സേര്‍ച്ച്‌എന്‍ജിന്‍ മുഖേനെ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന സതുദ്യെശത്തോടെ 1998 സെപ്റ്റംബർ 7(ഏകദേശം ത്രിസന്ധ്യയോതടുത്ത്) കാലിഫോർണിയിലെ മെൻലോ പാർക്ക് എന്ന സ്ഥലത്ത് ഗൂഗിളിനെ അവളുടെ അമ്മ പ്രസവിച്ചു....പിറന്ന് വീണില്ല അതിന് മുന്‍പേ പെറ്റ തള്ളയുടെപ്പോലും കണ്ണ് തള്ളിപ്പോകുന്ന രീതിയില്‍ ആയിരുന്നു ഗൂഗിള്‍മോളുടെ വളര്‍ച്ച....ഇന്ന് അറ്റാദായംഏകദേശം 25.33% 4.203 ശതകോടി യു.എസ്. ഡോളർ(2007ലെ കണക്ക്, ഇപ്പോഴത്തെത് ഞാന്‍ ചോദിച്ചില്ല) ആണത്രേ... ഹൌ!! എന്‍റെയും കണ്ണ്‍ തള്ളി.......
സത്യം പറയാമല്ലോ ഈ സെര്‍ച്ച്എഞ്ചിനില്‍ മലയാളികള്‍ തുണ്ട്പടം കിട്ടാന്‍ തിരയുന്നതൊഴിച്ചാല്‍ ഒരു ബ്ലടിമല്ലുവായ എനിക്കും ഗൂഗിള്‍മോള് ഒരു അനുഗ്രഹം തന്നെയാണ്... എന്താന്നറിയില്ല ഞാന്‍ എന്ത് ചോദിച്ചാലും അവള്‍ അപ്പൊ തരും.... ചരിത്രത്തിലെക്ക് ചവടുവച്ച്കൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പ് എന്ന ഈ ബ്ലോഗ് വരെ ഗൂഗിളിന്‍റെതാണ് എന്ന് പറയുമ്പോള്‍ നിങ്ങളവളുടെ വ്യാപ്തി ഒന്ന് ഊഹിച്ച്നോക്കൂ.....
ഊഹിച്ചാല്‍ മാത്രം മതി....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വിരല്ത്തുംപേ ..googilinu aaro entho panikodutthu enna oru വരി എഴുതിയിട്ട് pathukke skoottu cheythallo ..googilinu sambhavichathenthaanennu ee postt vyakthamaakkunnilla .
മറുപടിഇല്ലാതാക്കൂരമേശേട്ടാ എഡിറ്റിംഗ് കംബ്ലീറ്റ് ആയിട്ടുണ്ടായിരുന്നില്ല അപ്പോഴെയ്ക്കും ലാപ്പ്ടോപ്പ് ചതിച്ചു... അറിയാതെ പോസ്റ്റി.... ഇപ്പോള്‍ ഒന്ന് പോയി നോക്കൂ .... റീ എഡിറ്റ് നടത്തിയിട്ടുണ്ട്.....
മറുപടിഇല്ലാതാക്കൂhttp://mrdoob.com/projects/chromeexperiments/google_gravity/ ഞാനും നോക്കി ആശാനെ. കിടിലന്‍ തന്നെ. അതിനേക്കാള്‍ കിടിലനായി ആശാന്റെ പോസ്റ്റ്. നല്ല നര്‍മത്തില്‍ അവതരിപ്പിച്ചു. വെരി നൈസ്
മറുപടിഇല്ലാതാക്കൂmacha.....super iniyum improve cheyyanundu
മറുപടിഇല്ലാതാക്കൂtray cheyyu ashamsakal
വളരെ കാലോചിതമായ ഒരു ലേഖനം..ഇനിയും തുടരുക.അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂ