നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യം തന്നെ ഒന്ന് ഞാന്‍ അങ്ങ് പറഞ്ഞേക്കാം... സൌന്ദര്യം എനിക്ക് ഏറ്റവും വലിയ ഒരു ശാപം ആയിരുന്നു ഒരു കാലത്ത്... ഇപ്പോഴും അത് കൂടി എന്നാലും കുറഞ്ഞിട്ടില്ല എന്നാണ് പലവൃടെയും നിഗമനം..... ഇപ്പൊ ഇത് വായിക്കുന്ന നിങ്ങളോക്കെ വിചാരിക്കും, ഇവനെതാടാ ഒരു പൊങ്ങച്ചം പറയുന്നവന് വന്നിരിക്കുന്നു... എന്നാ അവന്റെ ഒരു തലക്കനം...എന്നൊക്ക അല്ലെ?... നിങ്ങള്‍ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി...ഹല്ല പിന്നെ.... അന്ന് നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ രുക്കു എന്ന റുക്കുമണി ആണ് ഈ പ്രതിഭാസം ആദ്യമായി കണ്ടത്തിയത്.... പിന്നീട് ഇത് പല അവസരങ്ങളിലും ഇത് എനിക്ക് ഉപകാരപ്പെട്ടു എന്ന് തന്നെ പറയാം... അങ്ങിനെ ആ സൌന്ദര്യത്തില്‍ ആറാടിക്കോണ്ടിരിക്കുന്ന കാലത്ത് കോളെജിലേക്ക് പോകുന്ന പെന്മാനസങ്ങ
ളെ ബസ്റ്റ്സ്റ്റോപ്പില്‍ പഞ്ചാരയടിച്ച് നില്ക്കുന്നിടത്തുനിന്നാണ് ഈ കഥയുടെ ആരംഭം.....
അബു... നാട്ടിലെ കേടിയും അതുലുപരി ചീട്ടുകളിയുടെ ആചാര്യനുമായ ഒരു മല്യ..... ലോകത്തെ ഏതു ബ്രാന്റ് മദ്യത്തെക്കുറിച്ചും വിക്കിപീഡിയക്കുപോലും അറിയാത്ത അറിവ് ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു... കേരളത്തില്‍ ഒരു ദേശീയഉത്സവംപോലെ കൊണ്ടാടുന്ന ഒരു ദിനം ആണല്ലോ ഹര്‍ത്താല്‍... അന്ന് കേരളീയന്റെ ഒരു പ്രധാന വിനോദം കൂടിയാണ് ചീട്ടുകളി... അന്നെതോ തീപ്പെട്ടിക്കൊള്ളിപ്പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ഗവണ്മെന്റ് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല... ബസ്സുകളും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തു.... ഇപ്പറഞ്ഞ ചീട്ടുകളിസംഘം ബസ്റ്റാന്റ് സമീപം ആയിരുന്നു താവളം എടുത്തിരുന്നത്... അങ്ങിനെ രാവിലെ തുടങ്ങിയ കളി അതിന്റെ പാരമ്യത്തില്‍ നില്ക്കുമ്പോള് ആണ് അവിടുത്തെ പള്ളിയിലെ പ്രധാന പുരോഹിതനും മുക്രിയും കൂടി നാട് കാണാന്‍ ഇറങ്ങുന്നത്.... രാവിലെ അടിച്ച പട്ട നല്ലപോലെ ഏറ്റിട്ടുണ്ട് അബുവിന്... പുള്ളി വെട്ടിയിട്ട വാഴ കണക്കെ ചീട്ടുകളിയുടെ പരിസരത്ത് കിടന്നോ നല്ല ഉറക്കവും...
ഖത്തീബിനെ കണ്ട ചീട്ടുകളിസംഘം ഏതോ മറവിലേക്ക് വലിഞ്ഞു.. നമ്മുടെ അബുവുണ്ടോ ഇതൊക്കെ അറിയുന്നു..... പുള്ളി നല്ല കെട്ടില്‍ അങ്ങനെ കിടക്കുകയാണ്... ഖത്തീബ് ഇപ്പറഞ്ഞ അബുവിനെ കണ്ടു എന്ന് മാത്രമല്ല മുക്രിയോട് ഇതാരാനെന്നും എന്താണെന്നും ചോദിച്ച് മനസ്സിലാക്കി... മുക്രിയാണെലോ അബുവിനെക്കുറിച്ച് വെള്ളം ചേര്‍ക്കാത്ത രീതിയില്‍ ഖത്തീബിനോട് അങ്ങ് വിളമ്പി... ഇവനൊരു മുസ്ലിം ആണെന്ന്കൂടി കേട്ടപ്പോള്‍ പുള്ളിക്കാരന്റെ മനസ്സില്‍ ഒരു ഈമാന്‍ ഒക്കെ അങ്ങ് പൊന്തിവന്നു... മ്ഹും എന്നും മൂളി ഖത്തീബും സഹചാരിയും മണ്ണും പറത്തിക്കൊണ്ട് പാഞ്ഞങ്ങ് പോയി....
പിറ്റേന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു... ഒരു നാളും പള്ളിയുടെ പടി കണ്ടില്ലേലും വെള്ളിയാഴ്ച പള്ളിയില്‍ പോകുന്ന ഒരു നല്ല സൊഭാവം ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു.. അങ്ങിനെ അങ്ങിനെ അബുവും സംഘവും കൂടി കയറിവന്ന കാഴ്ച്ച കണ്ട് ഖത്തീബ് തന്റെ റൂമില്‍ കയറി കതകടച്ച് ഇരുന്നു.... പ്രാര്‍ത്ഥനയുടെ സമയമായിട്ടും പുള്ളിക്കാരനെ കാണാനില്ല... അബു സൊകാര്യത്തില്‍ തന്റെ സുഹൃത്തിന്റെ ചെവിയില്‍ ഇങ്ങണെ ചോദിച്ചു''ഇനി ഖത്തീബ് എങ്ങാനും അടിച്ച്പോയോ?..'' ബാങ്ക് കൊടുത്തു മുക്രി ഖത്തീബിന്റെ മുറിയില്‍ പോയി തിരിച്ച് വന്നപ്പോള്‍ മുഖം ആകെ ചോര വാര്‍ന്നത് പോലെയായിരുന്നു...
എവിടെ നമ്മുടെ ഖത്തീബ്?... പള്ളിയില്‍ വന്നവരില്‍ ഒരു കമ്മറ്റി അംഗം ചോദിച്ചു...
ഇല്ല ഖത്തീബ് ഇന്നത്തെ പ്രാര്‍ത്ഥനയില്‍ വരില്ലത്രേ... മുക്രിയുടെ മറുപടി..
എന്താ ഈ പറയണത്?.. എന്നും പറഞ്ഞുകൊണ്ട് അതില്‍ കമ്മറ്റിക്കാര് കൂട്ടത്തോടെ ഖത്തീബിന്റെ മുറിയിലേക്ക് .....
ചര്‍ച്ചകള്‍ നടത്തി കമ്മറ്റിയില്‍ ഒരംഗം നേരെ അബുവിനെയും കൂട്ടരെയും വിളിച്ച് ഒരു ഭാഗത്ത് മാറ്റി നിര്‍ത്തി ഇങ്ങനെ പറഞ്ഞു.....
അബുക്കാ നിങ്ങളും ഇവരും ഈ പ്രാര്‍ത്ഥനയില്‍ ഉണ്ടെങ്കില്‍ ഖത്തീബ് അതില്‍ പങ്കെടുക്കില്ലാ എന്നാണ് പറഞ്ഞത്... ഇനിപ്പോ എന്താ ചെയ്യാ?....
അബുവും സംഘവും വിട്ടു കൊടുക്കുമോ.... അതെന്താ അങ്ങിനെ എന്ന് ചോദ്യമായി....
അതിന് മറുപടി കമറ്റി സെക്രട്ടറിയില്‍ നിന്നായിരുന്നു...... വ്യാഴാഴ്ചവരെ കള്ളും കുടിച്ച് നടക്കുന്നവരുടെ കൂടെ എനിക്ക് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണത്രേ !!!
ആഹാ എന്നാ വയ്ക്ക് ഇപ്പൊ ഒരു ജനറല്‍ബോഡി എന്നായി അബുവും കൂട്ടരും.....കമ്മറ്റിക്കാര് പെട്ടോ!!!
ഒരു വിധം ഖത്തീബിനേം അബുവിനേം ഇരുഭാഗത്തും ഇരുത്തി ചര്‍ച്ച തുടങ്ങി....
എനിക്ക് പറ്റില്ല ഈ കുടിച്ച് കൂത്താടി നടക്കുന്ന ആളുകളുടെ കൂടെ നിസ്കരിക്കാന്‍.... ഖത്തീബ് പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ്കൊണ്ടിരുന്നു...
ഇതിനൊരു അവസാനം കാണണമല്ലോ എന്ന് കരുതി കമ്മറ്റി പ്രസിഡന്റ് അബുവിനോട് ഇങ്ങനെ ചോദിച്ചു...
അബുവിന് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ??....
ഉണ്ട്!!!
ങേ!!.... എല്ലാവരുടെയും ശ്രദ്ധ അബുവിലായി......
ഞമ്മളൊന്നു ചോയിക്കട്ടെ ഉസ്താതെ... ഞാന്‍ കുടിയനാണ് സമ്മയിച്ച്... എന്നാല്‍ നമ്മുടെ ഖത്തീബ് അതിലും വലിയ കുടിയനാണ്!!!!
എന്താ അബു യ്യീ പറേണത് ???..... എന്നായി കമ്മറ്റിക്കാരും നാട്ടുകാരും...
അതെ നിങ്ങള്‍ പറയ്.... ഇന്ന് ഉസ്താദ് എന്താ തിന്നത്???....
എല്ലാവരും ഖത്തീബിലെക്ക്.....
ഞാന്‍, ഞാന്‍ ഇന്ന് ബിരിയാണി കഴിച്ച്.... എന്നും പറഞ്ഞ് ഖത്തീബ് ഒന്ന് വയര്‍ ഉഴിഞ്ഞു....
ശരി അപ്പൊ ഞമ്മടെ നാട്ടിലും ബിരിയാണിക്ക് എസന്‍സ് ചേര്‍ക്കുമല്ലോ അല്ലെ?.... അബു എല്ലാവരോടും ആയി ചോദിച്ചു..........
അതെ അതുണ്ടങ്കിലല്ലേ അബു അതിന് രുചി ഉണ്ടാകൂ... കൂട്ടത്തില്‍ ബിരിയാണിവെക്കുന്ന സിദ്ദിക്കയുടെ മറുപടി....
ആ... അപ്പൊ ബ്രാണ്ടികൊണ്ടുണ്ടാക്കിയ എസന്‍സ് ചേര്‍ത്ത് ബിരിയാണി കഴിക്കുന്ന ഖത്തീബിന് ഇപ്പൊ പള്ളിക്കയറാം അതു വെള്ളത്തില്‍ ചേര്‍ത്ത് ഇന്നലെ രാത്രി കഴിച്ച ഞമ്മക്ക് ഇവിടെ കയറാം പറ്റില്ല.. അല്ലെ നാട്ടുകാരെ??......
അയ്യോ!! എന്നും പറഞ്ഞ്കൊണ്ട് എല്ലാവരും ഖത്തീബിലെക്ക് ഒന്ന് പാളി നോക്കി.....
അതുവരെ നെഞ്ചും വിരിച്ചിരിക്കുന്ന ഖത്തീബും മുക്രിയും അറിയാതെ എന്ന പോലെ വിയര്‍ത്ത് വായും പൊളിച്ച് ഇരുന്നു പോയി...
പെട്ടന്ന് രണ്ടു പേരും കൂടി വേഗം തന്നെ ഒരു മുറിയില്‍ പോയി ഭയങ്കരമായ ചര്‍ച്ച നടത്തി ഒരു തുണ്ടു പേപ്പറുമായി മുക്രി നേരെ പള്ളിയിലേക്ക് കയറിപ്പോയി...
പിന്നീട് ആ നാട്ടിലെ ആളുകള്‍ക്ക് കേള്‍ക്കാന്‍ ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ മുക്രിയുടെ ഒരു മെസ്സേജ്....
'' പ്രിയപ്പെട്ട നാട്ടുകാരെ, എസന്‍സ് കൂട്ടിയ ബിരിയാണി ഇനി നമ്മുടെ നാട്ടില്‍ ഉണ്ടാകരുത് എന്നും... അതു കൂട്ടിയ ബിരിയാണിക്ക് ഖത്തീബ് വരില്ല എന്ന് വ്യസനസമേതം അറിയിച്ച് കൊള്ളുന്നു...'''
ഇത് നാട്ടുകാര്‍ കേട്ട് മൂക്കത്ത് വിരല്‍ വക്കുമ്പോള്‍ അബുവും കൂട്ടരും പള്ളിയില്‍ നിന്ന് ഇറങ്ങി നടന്നിരുന്നു......
ചിരിച്ചു വായിച്ചിട്ട് നല്ലോണ്ണം ഇയ്യ് ആളു കൊള്ളാലോ? പഹയാ ........................................
മറുപടിഇല്ലാതാക്കൂചിരിപ്പിച്ചു.......
മറുപടിഇല്ലാതാക്കൂചിന്തിപ്പിച്ചു.....
ലഭ്യമായ മുഴുവന്‍ ഭക്ഷണസാധനങ്ങളിലും മായം!
വിഷം!
പഹയന് ആളെ ചിരിപ്പിക്കാനായിട്ടു നടക്കുന്നു
മറുപടിഇല്ലാതാക്കൂഇതൊരു എടങ്ങേറ് പിടിച്ച കുറിപ്പാണല്ലോ..?
മറുപടിഇല്ലാതാക്കൂഎനിക്കാണേല്, അബുവിന്റെ ചോദ്യത്തിന് ഉത്തരവുമില്ലാ...
ഇതിനെ ഒന്ന് പഠിക്കണം. പ്രാര്‍ഥനയില്‍, വസ്ത്രം ഭക്ഷണം ഇരിപ്പിടം താത്പര്യം { ഒരെണ്ണം കൂടെ ഉണ്ട്. പക്ഷെ, ഇപ്പോള്‍ ഓര്‍ക്കുന്നില്ല } ഇതെല്ലാം അനുവദനീയമായ ഒന്നില്‍ മാത്രമേ അത് സ്വീകാര്യമാകൂ... എന്നതിനെ പഠിച്ചിട്ടുണ്ട്. എന്നാല്‍, നിസ്കാരത്തിന്റെ പ്രഥമമായ താത്പര്യം നാഥനുമായുള്ള സംഭാഷണമാണ് പോലും. എങ്കില്‍, വഴിപ്പെട്ടവനെയും വഴിപ്പെടാത്തവനെയും ഒരു പോലെ കാരുണ്യം ചെയ്യുന്ന നാഥനോട് സംസാരിക്കുന്നതില്‍ മാത്രം ഭ്രഷ്ട്ട് കല്പിക്കുമോ..?
{ ഇതെന്റെ അഭിപ്രായമാണ്. }
ഒഹ്, അപ്പൊ എസെന്‍സ് കൂടിയ ബിരിയാണിയായിരുന്നു അല്ലെ. ഞാന്‍ വിചാരിച്ചു അബു പറയാന്‍ പോവുന്നത് വേറെ എസ്സെന്‍സ് ഉള്ള എന്തോ ആണെന്ന്. ഏതായാലും രസകരമായി കേട്ടോ. പക്ഷെ ഇതില്‍ അടക്കി വെച്ച ഒരു നല്ല സന്ദേശമുണ്ട്. അത് അറിയേണ്ടവര്‍ അറിയും, ചൊറിയേണ്ടവര് ചൊറിയും.
മറുപടിഇല്ലാതാക്കൂഅതാണ് നമ്മുടെ മോല്യാര്.
മറുപടിഇല്ലാതാക്കൂന്നാലും ഒരു തരിക്കു വിട്ടുകൊടുക്കൂലാന്നു തന്നെ...?
നാട്ടില്‍ ഫതുവക്കൊരു പഞ്ഞവുമില്ല.....
Glamour koodiyathu kondakum chettante abhiprayam avar ithra serious aayi eduthath alle! Good work
മറുപടിഇല്ലാതാക്കൂഎസ്സന്സ് കൂട്ടിയ ബിരിയാണി നമ്മള് തിന്നും ഇക്കാ ...
മറുപടിഇല്ലാതാക്കൂഅപ്പൊ, എപ്പോഴാ വിളിക്യാ ..അത് പറ ..
എന്റെ ചിപ്പി ഇവിടെ ഇട്ടതിനു സ്പെഷ്യല്‍ ഒരു
ബിരിയാണി ( എസ്സന്‍സ് ചേര്‍ക്കാതെ ) ഞാന്‍ തരാം കൂടെ
ബഹുത് ശുക്രിയയും ...പോരെ !
അസ്സലായി
മറുപടിഇല്ലാതാക്കൂഎസ്സന്സുള്ള ഈ പോസ്റ്റ്
നല്ലവര്‍ഷം നേരുന്നു
കൊള്ളാം
മറുപടിഇല്ലാതാക്കൂഉം തരക്കേടില്ല
മറുപടിഇല്ലാതാക്കൂnice...........
മറുപടിഇല്ലാതാക്കൂ