2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഷാജു + രാജു = മതില്‍
അല്ലെന്ങ്കിലും ഒരു മനുഷ്യന് ദൈവം ഭാഗ്യവും നിര്ഭാഗ്യവും എപ്പോഴാണ് കൊണ്ടുവരുക എന്നത് ആര്ക്കും പറയാന്‍ പറ്റില്ല. തിരുമിറ്റക്കോട് പഞ്ചായത്ത് ഇലക്ഷനില്‍ ആര് ജയിച്ചാലും തോറ്റാലും, ഒന്പതാം വാര്ഡി്ല്‍ ചെങ്കൊടിയുടെ മുത്തായ ഷാജുവേട്ടനും ഗാന്ധിയന്‍ ആദര്ശങ്ങളെ ഉറക്കത്തില്‍ പോലും കാണാതെ പറയുന്ന രാജേഷേട്ടനും തുല്യ വോട്ടു കിട്ടിയാല്‍ മതിയായിരുന്നു.

ഇങ്ങനെ പറയാന്‍ കാരണം ഇതുവരെ രാഷ്ട്രീയപാരമ്പര്യം തൊട്ട് തീണ്ടിട്ടില്ലാത്ത വീടായത് കൊണ്ട് രണ്ടു പേര്ക്കും എന്റെ പറമ്പിന്റെ് മതില്‍ ചുവരെഴുത്തിനു കൊടുത്തില്ല ഉമ്മച്ചി. ഇനി ഇവമ്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ജയിച്ചാല്‍ വീട്ട്മതില്‍ എക്സ്പ്രസ് ഹൈവേ വരുന്നെന്ന് പറഞ്ഞ് പൊളിക്കാതിരുന്നാല്‍ മതിയായിരുന്നു എന്റെ കര്ത്താവേ!.

ആയതിനാല്‍ ഒന്പ‍താം വാര്ഡിലെ വോട്ടര്മാരെ! കഴിയുമെങ്കില്‍ രണ്ട് വോട്ട് ചെയ്തു നാടിന്റെ് പൊന്നോമന പുത്രമ്മാരാകേണ്ട ഈ രണ്ട് പേരെയും വിജയിപ്പിക്കണമെന്ന് താഴ്മയോടുകൂടി അഭ്യര്ത്ഥിക്കുന്നു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...