2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച
ജീവിതത്തിലെ നടീനടന്മാര്‍......
മമ്മുക്കയും,ലാലേട്ടനെയും അറിയാത്ത മലയാളികള്‍ ഉണ്ടാവാതിരിക്കുകയില്ല അല്ലേ!. ജീവിതത്തിന്റെ നല്ല മുല്യം നല്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മറ്റൊരു നടന്മാരും മലയാളത്തില്‍ ഇപ്പൊ ഇല്ല(പ്രിഥ്വിരാജ് ക്ഷമിക്കണം,നിങ്ങള്‍ കുട്ടിയാണ് ... ആദ്യം പോയി അഭിനയം പഠിക്ക്) എന്ന് തന്നെ പറയാം...എന്നാല്‍ അവര്‍ നമുക്ക് തന്ന ആ നല്ല വേഷങ്ങള്‍ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തില്‍ പകര്ത്താന്‍ നാം ശ്രമിച്ചിട്ടുണ്ടോ ? അവരുടെ സിനിമകള്‍ കാണും..... കഴിഞ്ഞാല്‍ പിന്നെ നാമത് മറക്കും..... എന്നാല്‍ അത് പോരാ.....ജീവിതത്തില്‍ ആ കഥാപാത്രങ്ങളെ ഉള്കൊള്ളാന്‍ കഴിഞ്ഞാല്‍ നാം പകുതി വിജയിച്ചു.
നിങ്ങള്ക്ക് അറിയോ ! നമ്മുടെ ജീവിതവും ഒരു നാടകം ആണ്....നാമും നമ്മുടെ കൂടെയുള്ളവരും അതിലെ ആട്ടക്കാരും......എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കരുത്....ആയിത്തീരുകയാണ് വേണ്ടത്...അഭിനയിച്ചാല്‍ അത് തകര്ച്ചയിലേക്കാണ് പോകുക....നല്ലൊരു ആളാകാന്‍ ഇന്നത്തെകാലത്ത് വലിയ ബുദ്ധിമുട്ടാണ്...(അപ്പൊ നിങ്ങള്ക്ക് തോന്നും എഴുതുന്ന ഇവനെന്നാ പുണ്യാളനോ ? എന്ന്... അത് നിങ്ങളുടെ കണ്ണ് കൊണ്ടു എങ്ങിനെ വേണമെങ്കിലും കാണാം... തറയായോ..കൂതറയായോ എങ്ങിനെയും...)അങ്ങിനെ ആയാല്‍ വിജയിച്ചു....നുറു നന്മ ചെയ്താലും വന്നു പോയ ഒരു പിശകില്‍ പോലും അതുവരെ നിലനിര്ത്തിയത് നഷ്ടപ്പെടും....ആയതിനാല്‍ ഇനിയെങ്കിലും നമുക്ക് നല്ല കഥാപാത്രങ്ങള്‍ ആയിത്തീരാം.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ