2010, നവംബർ 27, ശനിയാഴ്‌ച

വിരല്‍ത്തുമ്പിന്‍റെ 50 പോസ്റ്റുകള്‍......



പ്രിയപ്പെട്ട എന്‍റെ ബ്ലോഗ്‌ വായനക്കാരെ,

ഇന്ന്‍ ഞാന്‍ എന്‍റെ അന്‍പതാമത്തെ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്... എനിക്ക് എപ്പെഴോ മനസ്സില്‍ തോന്നിയ ഒരു ആശയം, ഒരു ബ്ലോഗ്‌.... സ്വന്തമായി അഹങ്കാരിക്കാന് മാത്രം ഉള്ള അറിവൊന്നും ഇല്ലാത്ത ഒരു തനിനാടന്‍ പാലക്കാട്ടുകാരന്‍.... അവന് ഒരു സുപ്രഭാതത്തില്‍ തോന്നിയ ചെറിയ ആശ.... അതാണ്‌ ഈ വിരത്തുമ്പ് എന്ന ബ്ലോഗ്‌.... എഴുതാന്‍ തുടങ്ങുമ്പോള്‍ ചെറിയ പരിഭ്രമമൊക്കെ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ വലിയ വമ്പന്മാര്‍ പതുങ്ങിയിരിക്കുന്ന ഇടം.. ആ അവിടെ ഒരു ബ്ലോഗിട്ട് സ്വയം നാറണോ എന്ന ചിന്തയുമായി തുടങ്ങി ഇന്ന് ഒരു ദിവസത്തില്‍ നൂറ്റിഅന്‍പതില്‍ കൂടുതല്‍ പേര്‍ വന്നു പോകുന്ന ബ്ലോഗാക്കി മാറ്റാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.... ഒന്നര മാസം കൊണ്ടു എന്‍റെ ബ്ലോഗില്‍ ഞാന്‍ അറിയാത്ത എന്നെ അറിയാത്ത രണ്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ വിസിറ്റ് ചെയ്ത് കഴിഞ്ഞ് എന്ന് കാണുമ്പോള്‍ സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞുപോകുന്നു....

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.... ബ്ലോഗ്‌ എന്നാല്‍ ഒരു ഒറ്റയാള്‍ പോരാട്ടം ആണ്....അവിടെ പോലീസും കോടതിയും ഒക്കെ നമ്മള്‍ തന്നെ..... നമ്മുടേതായ ഒരു ലോകം.... അവിടെ നമ്മള്‍ തന്നെ രാജാവ്....അവിടെനിന്ന് നമുക്ക് എന്ത് വിപ്ലവവും നയിക്കാം... നമ്മുടെ ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പ്‌ പ്രകടമാക്കം.. സത്യത്തില്‍ ഉറച്ച് നിന്ന് ന്യായീകരണങ്ങള്‍ കണ്ടെത്താം..... സ്വയം മുറിവേല്‍പ്പിക്കാം..... അധര്‍മ്മത്തിനെതിരെ പഠവാളുയര്ത്താം..... കണ്ണീര്‍ തുടപ്പിക്കാം..... വേദനകളെ പുഷ്പങ്ങളാക്കാം..... ദുഷ്ടശക്തികള്‍ക്കെതിരെ യുദ്ധം നയിക്കാം..

ഞാന്‍ എഴുതുന്ന പലബ്ലോഗിലും സ്ത്രീകളെ നിശിതമായി വിമര്‍ശിക്കാറുണ്ട് എന്ന് എന്‍റെ ബ്ലോഗ്‌ വായിക്കുന്ന ഒരു സഹോദരി അറിയിക്കുകയായി... സത്യത്തില്‍ ഒരിക്കലും അങ്ങിനെ ഉദ്യേശിച്ചല്ല ഒരു പോസ്റ്റ്‌ എഴുതിത്തുടങ്ങുന്നത്... അറിയാതെ വന്നുപോകുന്നതാണ്...... ക്ഷമിക്കണം ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നോക്കുന്നതായിരിക്കും.... പ്രണയവും ട്രാജടിയും സ്ഥിരമായി കാണുന്നു എന്ന് ഒരാള്‍ എഴുതിക്കണ്ടു.... അത് വളരെ ആഹ്ലാദത്തോടെ ആണ് ഞാന്‍ വരവേറ്റത്.... കോളേജില്‍ പഠിക്കുന്ന സമയത്ത്‌ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമല്ലേ എന്ന് നിങ്ങള്‍ പറയും..... പ്രണയത്തെക്കുറിച്ച് അറിയുന്നവനു മാത്രമേ ജനങ്ങളിലേക്ക് അതിന്‍റെ സത്ത് എത്തിച്ച് കൊടുക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണു ഞാന്‍... പ്രണയം എന്നിലൂടെയും കടന്നുപോയിട്ടുണ്ട്.. പ്രേയസിയാക്കുവാന്‍ മനസ്സില്‍ തോന്നി പ്രണയിച്ചിട്ടുണ്ട്.... പക്ഷെ വിധി എപ്പോഴും നമുക്ക്‌ എതിരാണല്ലോ....

ചാഴിയാട്ടിരിയിലെ പ്രശസ്ത ഗണിതപണ്ഡിതന്‍ ശ്രീ.കൃഷ്നേശന്‍ മാഷ്‌ പ്രവചിച്ച ഭാഗ്യം.... അതാണ്‌ ഇന്ന് വിരത്തുമ്പ് എന്ന എന്‍റെ വിജയരഹസ്യം.... എന്നെ എന്‍റെ മാതാശ്രീ പ്രസവിച്ചപ്പോള്‍ അദ്യേഹം എനിക്ക് എഴുതിത്തന്ന തലക്കുറിയില്‍ ഉണ്ട് എന്‍റെ ഭാവി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.... ഒരു പക്ഷെ നിങ്ങള്‍ പറയും... ഇവന്‍ ഒരു അന്ധവിസ്വാസിയാണ് എന്ന്... ശരിയാണ് ഞാന്‍ ഒരു അന്ധവിശ്വാസി ആണ്.... അല്ലെങ്കില്‍ പിന്നെ എന്നെ എന്‍റെ ശത്രുക്കള്‍ ആളിക്കത്തുന്ന തീകുണ്ടത്തില്‍ വലിച്ചെറിഞ്ഞപ്പോള്‍ അവിടെനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഞാന്‍ എങ്ങിനെ പറന്നുയര്‍ന്നു.....ഇന്നിന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ വിപ്രോവില്‍ എങ്ങനെ ഞാന്‍ എടുക്കപ്പെട്ടു..... എങ്ങിനെ അവിടെ നിന്നും ഒരു വനവാസത്തിനു അബുദാബി എന്ന മഹാസാമ്രാജ്യത്ത്തില്‍ വന്നടിഞ്ഞു?.... എനിക്കറിയില്ല....ഇതിനുമാത്രം കഴിവുള്ള വ്യെക്തിയാണോ എന്ന് ചോദിച്ചാല്‍ തുറന്നു പറയാം .... അല്ല... പിന്നെ എങ്ങിനെ ഞാന്‍ ഇവിടെവരെയെത്തി ?.....

നീ നന്നായി വരും എന്ന് എന്‍റെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച ഒരു ഗുരുനാഥന്‍മാരോ മറ്റോ ഉണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല... ഇവന്‍ ഒന്നുമല്ല ഞങ്ങളുടെയൊക്കെ മുന്നില്‍ എന്ന് പരിഹസിച്ച് പുറത്താക്കിയ ഒരു വലിയ നികൃഷ്ട ജനം എനിക്ക് പുന്പില്‍ ഉണ്ടായിരുന്നു അപ്പോഴും.... പണം ആണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങള്‍ പലപ്പോഴും എന്നെ വേട്ടയാടിയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... ഞാന്‍ ഒന്നുമല്ല എന്നറിഞ്ഞിട്ടും എന്നെ അവര്‍ എന്തിന് ഉപദ്രവിച്ചിരുന്നു എന്ന് എനിക്കിപ്പഴും മനസ്സിലാകാത്ത ഒരു സത്യം ആണ്.... എന്‍റെ പല രാത്രികളും ഇത്തരം വേദനകള്‍ക്കൊണ്ട് എന്നെ നിദ്രാവിഹീനങ്ങളാക്കിയിട്ടുണ്ട്.....

ഇവിടെ അബുദാബിയില്‍ നിന്ന് ഞാനെന്റെ പിന്നിട്ട വഴികളിലേക്ക്‌ നോക്കുമ്പോള്‍ എനിക്ക് വളരെയധികം ആത്മവിശ്വാസം തോന്നുന്നു.... പലപ്പോഴും മാഷ്‌ എന്നോട് പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു... '' ടാ കൊച്ചനെ നിന്റെ കയ്യിലുള്ള വിരലിന്റെ പകുതിയും നിന്റെ ശത്രുക്കള്‍ ആണ്... ബാക്കി അഞ്ചേ നിന്റെ മിത്രങ്ങള്‍ ഉള്ളൂ.... ഇന്ന് നീ ആരെ സ്നേഹിച്ചോ , ഉറപ്പിച്ചോ അത് നിന്റെ ശത്രുവാണ്.... നിനക്കവരെ ഒരു ചുക്കും ചെയ്യാന്‍ സാദ്ധ്യമല്ല.... പക്ഷേങ്കില് നീ അവര്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ വിജയകാവ്യം രചിക്കും... നീ നോക്കിക്കോ''....... ഈ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവിയില്‍ അലയടിക്കുന്നു......ഇന്ന് എന്നെ കാണാനോ, ആ ശബ്ദം എനിക്ക് കേള്‍ക്കാനോ ആദ്യേഹം ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പില്ല....... എന്നിരുന്നാലും എന്‍റെ അന്‍പതാം പോസ്റ്റ്‌ ഞാനിന്ന്‍ ഏറ്റവും ആദരിക്കുന്ന ആദ്യേഹത്തിങ്കല്‍ക്ക് സമര്‍പ്പിക്കുന്നു.....

നിങ്ങള്‍ തന്ന പ്രോഹത്സാഹനം കൊണ്ടുമാത്രമാണ് എനിക്ക് ഇവിടെ നിങ്ങള്ക്ക് മുന്‍പില്‍ എന്‍റെ അന്‍പതാം കാവ്യം അവതരിപ്പിക്കാന്‍ കഴിഞ്ഞത്.... നിങ്ങള്‍ തരുന്ന പ്രോഹത്സാഹനം മാത്രമേ ഇനിയുള്ള എന്‍റെ യാത്രക്ക് കരുത്തെകൂ എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.... എന്‍റെ ജീവിതം എന്ന ഒരു വലിയ പുസ്തകത്തിലെ ചെറിയ ഒരു താള് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക്‌ വായിച്ച് തന്നത്.... ജീവിതത്തില്‍ തളര്‍ന്നുപോയ അവസരത്തിലും എന്നെ കൈപ്പിടിച്ച് ഉയര്‍ത്തിയ കുറച്ച് നല്ലവരായ മനുഷ്യമനസ്സുകള്‍ക്ക് എനിക്കുള്ള കടപ്പാട് ഞാന്‍ ഇവിടെ തുറന്ന് അറിയിക്കട്ടെ..... ഇതുവരെ എനിക്ക് തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്ന് വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ട് എന്‍റെ അന്‍പത്തൊന്നാം പോസ്റ്റിലെക്ക് ഞാന്‍ പറക്കട്ടെ..........





3 അഭിപ്രായങ്ങൾ:

Related Posts Plugin for WordPress, Blogger...