2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഭാര്യ ജീവിതത്തിലെ മരുപ്പച്ച...




നാളെങ്ങള് പോവൂല്ലേ?

ഒരു പൂച്ചക്കുഞ്ഞിനെ പോലെ രാത്രി മാറത്ത് ചേര്ന്നു കിടന്നുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് കരള് പറിയുന്ന വേദന തോന്നി....

മ്.... ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു..

അപ്പൊ എന്നെ ഓര്ക്കോ ?

പിന്നെ നീയല്ലാതെ എനിക്കരാടി ഉള്ളത്....ശാന്തമായി പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി....

ഇക്കാ....

എന്താ മുത്തെ?

കഴിഞ്ഞ ഒരു മാസം എത്രവേകാ പോയത്‌ അല്ലെ?

മ്.....

നാളെമുതല്‍ ഇക്കാനെ കാണാതെ..... എനിക്ക് വയ്യട്ടോ ഇവിടെ ഒറ്റക്ക്..... അത് പറയുമ്പോള്‍ അവളുടെ വാക്കുകളില്‍ നിരാശ പടര്ന്നിരുന്നു....

നോക്ക് മോളെ, ഇക്ക പോയി വേഗം വരില്ലേ....മ്....നിന്റെ കൂടെയുള്ള ഇത്രയും ദിവസത്തെ ഓര്മ്മകള്‍ മാത്രം മതി ഇക്കാനെ അവിടെ പിടിച്ചു നിര്ത്താന്‍....

പിന്നെ നാളെ മുതല്‍ കുളിക്കുമ്പോള്‍ നന്നായി തലതോര്ത്തണം ട്ടോ.....

മ്...ചെയ്യാം....

എന്നെ ഓര്മ വന്നാല്‍ എന്താ ചെയ്യാ?.......

കണ്ണടച്ചങ്ങും നില്ക്കും ഞാന്‍....അപ്പൊ എനിക്ക് തോന്നും നീ എന്റെ അടുത്തുണ്ടന്ന്.....

സത്യായിട്ടും?...

മ്..

പിന്നെ...അവിടെ ചെന്നിട്ട് എന്നെ ഫോണ്‍ വിളിച്ചാലും എനിക്ക് കത്ത് അയക്കണട്ടോ.....

മ്....ശരി....നീ കെടന്നൊറങ്ങ്......

ഇന്ന് ഉറക്കം വരുന്നില്ലക്കാ.....

മ്....എന്തുപറ്റി നീ ഒറക്കത്തിന്റെ ആശാനായിരുന്നല്ലോ?

അറിയില്ല എനിക്ക്....

ഇക്കാ.?

മ്.....

എന്നെ ഒന്ന് കെട്ടിപ്പിടിക്കോ?

ഇന്ന് എന്ത് പറ്റി എന്റെ കുട്ടിക്ക് ? ഏ ...അല്ലെങ്കില്‍ തൊടാന്‍ സമ്മതിക്കാത്ത അളാലോ....

ഏയ്‌ ഒന്നുല്യ..... അത് പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു നാണം മിന്നിമറയുന്നതു പോലെ തോന്നി എനിക്ക്......

എന്നാ ശരി ഇനി നിന്റെ ഒരു ആശ നിറവേറ്റില്ലെന്ന് വേണ്ട.... ഇങ്ങോട്ട് തിരിഞ്ഞ് കിടക്ക്...

മ്......അവള് ഒരു കുഞ്ഞിനെപ്പോലെ എന്റെ ശരീരത്തോട് ചേര്ന്ന് കിടന്നു... പിന്നീടെപ്പോഴോ അവള്‍ ഉറക്കത്തിലേക്ക് പോയപോലെ തോന്നി എനിക്ക്....

ഉറങ്ങട്ടെ..! ഇനി എന്തൊക്കെ അനുഭവിക്കണം ഇവള്‍.....പാവം....

മാറിലെ മുഖം ചേര്ത്തുള്ള ഉറക്കം കണ്ടിട്ടോ എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.

..................................

ഉറക്കം എന്നെ വിട്ടൊഴിഞ്ഞത് മാറില്‍ നനവ് പടരുന്നത് പോലെ തോന്നിയപ്പോള്‍ ആണ്....അവളുടെ മുഖം ഞാന്‍ എന്റെ മാറില്‍ നിന്നും എടുത്തു നോക്കി.... മ്....ഞാന്‍ അറിയാതെ ആളൊന്ന് കരഞ്ഞിരിക്കുന്നു..... ഇത്രയ്ക്കു മനക്കട്ടി ഇല്ലാത്തവളാണോ ഇവള്‍...എനിക്ക് തോന്നിപ്പോയി....

അവളോടൊപ്പം ഒട്ടികിടന്നപ്പോള്‍ കഴിഞ്ഞുപോയ ഒരുപാടു സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു .....

ഗള്ഫില്നിന്ന് വിളിക്കുംമ്പോഴൊക്കെ ഉമ്മ പറയുമായിരുന്നു ‘’അതെ ഇനി എന്തായാലും ഈ വരവിനു ഒന്നിനെ പിടിച്ചിടണം നിന്റെ മേത്ത്.... എന്നിട്ട് മരിച്ചാലും വേണ്ടില്ല എനിക്ക്’’.......

അത് പിന്നെ ഉമ്മാ......

അതൊന്നും പറഞ്ഞാല്‍ പറ്റില്ല ഞാന്‍ ഇവിടെ ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്....നിനക്ക് ഇഷ്ടപ്പെടും അവളെ.....അതൊറപ്പ്!

പിന്നെ ഒന്നും പറയാന്‍ പോയില്ല.....എന്താ പറയാ.....ഉപ്പയില്ലാണ്ട് വളര്ത്തിയതല്ലേ ഉമ്മ..... ആ അധികാരം ആ വാക്കിലും ഉണ്ട്...

നാട്ടില്‍ ചെന്നതിന്റെ പിറ്റേന്ന് തന്നെ ഉമ്മ പറഞ്ഞു..... മോനെ നീ ഇന്ന് തന്നെ ജലീലിന്റെ മോളെ പോയി കാണണം... ഞാന്‍ അവരോടു പറഞ്ഞ് നീ ഇന്ന് അവിടെ ചെല്ലൂന്ന്...

ശരി ഉമ്മ......ഇഷ്ടപ്പെട്ടില്ലെങ്കിലും ഉമ്മാനെ വേദനിപ്പിക്കണ്ടാ എന്ന് തോന്നി സമ്മതിച്ചു....

ചെന്നപ്പോള്‍ നന്നായി സ്വീകരിച്ചു അവര്‍.... ഗള്ഫി്നെ പറ്റി വായ് തോരാതെ സംസാരിച്ചു അവളുടെ വാപ്പ....

പിന്നീട് പെണ്ണിനെ വിളിച്ചപ്പോള്‍ തെല്ലൊന്നല്ല നെഞ്ചടിപ്പ് ഉണ്ടായത്‌..

കണ്ടപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഇവളെ ഇഷ്ടപ്പെട്ടു... പേര് റസിയ , ഡിഗ്രി ആദ്യ വര്ഷം... ചോദ്യങ്ങള്ക്കെല്ലാം അവള്‍ കൊച്ചു കുട്ടിയെ പോലെ തന്നെ മറുപടി തന്നു...

തിരിച്ചുപോരുമ്പോള്‍ ഉമ്മ എന്തായാലും നല്ല കുട്ടിയെ തന്നെ തന്നത് എന്ന് തോന്നി.....

വീട്ടിലെത്തി ഉമ്മാക്ക് മറുപടി കൊടുത്തപ്പോള്‍ സത്യത്തില്‍ ഉമ്മാടെ കണ്ണ് നിറഞ്ഞു.....

തിരിച്ചുപോകാന്‍ അതികം ദിവസം ഇല്ലാത്തതുകൊണ്ട് കല്യാണം വേഗത്തില്‍ തന്നെ രണ്ട് വീട്ടുകാരും നടത്താന്‍ തീരുമാനിച്ചു....

കല്യാണം നല്ലൊരു രീതിയില്‍ തന്നെ നടത്താന്‍ കഴിഞ്ഞു എന്ന് മാത്രമല്ല അതുവരെ കാണാത്തവരെ എല്ലാം പരിചയപ്പെടാനും കഴിഞ്ഞു....

കല്യാണം കഴിഞ്ഞു മുസ്ല്ലീം ആചാരപ്രകാരം ആദ്യദിവസം പെണ്ണിന്റെ വീട്ടിലായത് കൊണ്ട് വൈകീട്ട് തന്നെ എന്നെയും റസിയാനെയും അവളുടെ വീട്ടിലേക്കു പറഞ്ഞയച്ചു ഉമ്മ.....

രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരെയും പരിചയപ്പെട്ടു വരുമ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു...

തലേന്നത്തെ ക്ഷീണവും എല്ലാം ഉണ്ടെങ്കിലും അതൊന്നും അവരുടെ മുന്നില്‍ കാണിച്ചില്ല.....

അവസാനം റസിയാടെ ഉമ്മ തന്നെ പറഞ്ഞു ...ഇനി മോന്‍ പോയി കിടന്നോ, നല്ല ക്ഷീണം ഉണ്ടാവില്ലേ.......

സത്യത്തില്‍ വളരെയധികം ജാള്യത ഉണ്ടായിരുന്നു മണിയറയില്‍ കയറുമ്പോള്‍... ആദ്യരാത്രി എന്നത് ആരെയും ഒന്ന് വിറപ്പിക്കുന്നതാണെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്......

അറച്ച് അറച്ച് ഞാന്‍ മുറിയിലേക്ക് കയറി......എന്നെ കണ്ടതും നായിക പെട്ടന്ന് തന്നെ എണീറ്റ്‌ നിന്നു.....

ഏയ്‌ നീ എപ്പഴാ എത്തിയത്‌...എന്ന് ചോദിച്ചപ്പോള്‍ ശബ്ദം പതറിയിരുന്നു....

ഇപ്പൊ...... ഒരു കൊഞ്ചുന്ന മറുപടി അവളുടെ ഭാഗത്ത് നിന്ന്.....

പിന്നെപ്പോ എന്താ.....

മ്

അല്ല ഞാന്‍ ....

പിന്നെ ഒരു നിശബ്ദമായ നീണ്ട ഇടവേളയായിരുന്നു പിന്നീട് രണ്ടുപേര്ക്കും. ഇടയില്‍......

അതിനു വിരാമം ഇട്ടുകൊണ്ട് ഞാന്‍ തന്നെ തുടങ്ങി....

നോക്ക് റസിയ...ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്...

മ്.....

ഇവിടെ നമ്മള്‍ ഇപ്പോഴെടുക്കുന്ന പലതീരുമാനങ്ങളും ആണ് നമ്മുടെ ഭാവിയില്‍ ഇനിയങ്ങോട്ടുള്ള യാത്രക്ക് കരുത്തേകുന്നത്... അത് റസിയാക്കറിയാല്ലോ ? ഒരുവിധം അങ്ങ് പറഞ്ഞൊപ്പിച്ചു

മ്.....ഒന്ന് മൂളി അവള്‍...

എങ്കില്‍ നീ ഇങ്ങു വാ..... ഞാന്‍ വിളിച്ചു അവളെ...

പാവം കേള്ക്കേണ്ട താമസം ഓടിവന്നു....

വാ ഇങ്ങോട്ടിരി....

മടിച്ചിട്ടാണെങ്കിലും അടുത്തിരുന്നു....

ഇങ്ങോട്ട് നോക്ക്.....

അവള്‍ നോക്കി..... കണ്ണെടുക്കാന്‍ കഴിയാതെ പരസ്പരം നോക്കി നിന്നു കുറച്ചുനേരം ...

എന്നെ ഇഷ്ടായോ നിനക്ക്?

മ്......

എന്നാ കിടക്കാല്ലേ നമുക്ക്......

അതിനു മറുപടി തന്നില്ല....

എങ്കിലും ഞാന്‍ തന്നെ പിടിച്ചു കിടത്തി അവളെ.......

ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ അവള്‍ ഒന്ന് പേടിച്ചോ എന്ന് തോന്നി എനിക്ക്....

ആദ്യമായി ഒരു പെണ്ണിന്റെ കൂടെ കിടക്കുമ്പോള്‍ തോന്നുന്ന പരവേശം എനിക്കുണ്ടായിരുന്നു.......പിന്നെ അവളുടെ കാര്യം പറയണ്ടല്ലോ!!!!

പിന്നീടുള്ള ദിവസങ്ങളില്‍ ശരിക്കും എനിക്ക് മാത്രമായി അവള്‍ തന്ന ദിവസങ്ങള്‍, അതിപ്പോഴും മായാതെ മറയാതെ കിടക്കുന്നു.....

അത് ശരീത്തില്‍ നിന്നും ആത്മാവ് വിട്ടു പിരിയുന്നത് വരെ ഉണ്ടാകും എന്റെ ഉള്ളില്‍......

ഓര്മകളില്‍ നിന്നും വേര്പിരിഞ്ഞു പോരുമ്പോള്‍ എന്തന്നല്ലാത്ത ഒരു പരവേശം....

കരഞ്ഞു തളര്ന്നു കിടക്കുമ്പോളും.......കുഞ്ഞിനെ താലോലിക്കുന്നതുപോലെ അവളുടെ മുടി ഞാന്‍ തഴുകിക്കൊണ്ടിരുന്നു.....

അപ്പോഴും മനസ്സില്‍ ഒരു പ്രാര്ത്ഥന മാത്രമേ റബ്ബിനോട് ഉണ്ടായിരുന്നുള്ളൂ...

‘’പടച്ചവനെ....കൊത്തിപ്പറിക്കുന്ന കഴുകന്‍മ്മാര്ക്ക് മുന്പിലും എന്റെ കുഞ്ഞിനെ നീ കാത്തോളണെ”

1 അഭിപ്രായം:

  1. കാത്തിരുപ്പിന്‍ നോവുമായി ഇനിയെത്ര
    നാളെരിയേണം ഈ സൈകതത്തിന്‍ വീഥിയില്‍
    അറിയുന്നു ഞാനിന്ന്, ഗതകാല ഓര്‍മ്മകളിലെന്‍ മനം
    അറിയാതെ തേങ്ങിയോ, നേര്‍ത്ത നിശ്വാസമെന്ന പോല്‍

    മരിക്കാത്ത ഓര്‍മ്മ തന്‍ നിര്‍വൃതിയില്‍
    നീയൊരു തെന്നലായ് എന്നെ തഴുകിയോ
    അലതല്ലി കരയുന്ന കടലിനുമിപ്പുറം
    കാതോര്‍ത്തിരിക്കുന്നു നാടിന്‍ വിളി കേള്‍ക്കുവാന്‍

    ഓര്‍ക്കുന്നു ഞാന്‍ പ്രിയേ...നിന്‍ അധരത്തില്‍
    വിറകൊള്ളും കരങ്ങളാല്‍ ഞാന്‍ തീര്‍ത്ത
    മഷിച്ചാലുകള്‍. കണ്ടു ഞാനന്ന് നിന്‍റെ കണ്ണു-
    കളിലന്നു ആനന്ദത്തിന്‍ ബാഷ്പമൂറിയതിനെ.!!

    അറിഞ്ഞിരുന്നില്ല ഞാനന്ന്, ആ മിഴി തടാകം
    ഒരു പേമാരിയായി പെയ്തിറങ്ങുമെന്ന്...
    കാത്തിരിക്കുന്നു ഞാന്‍, നിലാവുള്ള രാവുകളില്‍
    നിന്‍ പദനിസ്വനത്തിനായ്..എത്ര നാളിനിയെത്രനാള്‍...?

    കേവലം പതിനഞ്ചു മിനുട്ട് കൊണ്ട് എന്നെ ഈ പാതകം ചെയ്യിപ്പിച്ച അക്ഷരക്കൂട്ടത്തിന് മാപ്പില്ലാ..!!!

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...